കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ പ്രതികാരം; സിപിഎം നേതാക്കള്‍ കേസുകള്‍ മറച്ചുവെച്ചതില്‍ പരാതി കൊടുക്കും,ലക്ഷ്യം അയോഗ്യത

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം 17 ന് നിലയ്ക്കലില്‍ വെച്ച് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 21 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ജയില്‍ മോചിതനായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരേന്ദ്രനെതിരേ ചുമത്തിയിട്ടുള്ള കേസുകളില്‍ പോലീസ് കോടതിയില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

2013 ലെ ട്രെയിന്‍ തടയല്‍ മുതല്‍ ചിത്തിര ആട്ട വിശേഷദിനത്തിലുണ്ടായ അക്രമസഭവത്തില്‍വരെ സുരേന്ദ്രനെതിരെ ചേര്‍ത്ത കേസുകള്‍ പോലീസ് കോടതിയില്‍ എത്തിച്ചു. ഒടുവില്‍ എല്ലാ കേസിലും ജാമ്യം കിട്ടിയ ശേഷമായിരുന്നു സുരേന്ദ്രന്‍ പുറത്തിറങ്ങിയത്. സുരേന്ദ്രനെ സര്‍ക്കാര്‍ കുടുക്കിയ അതേരീതിയല്‍ സിപിഎം നേതാക്കളെയും മന്ത്രിമാരേയും കുടുക്കാനാണ് ഇപ്പോള്‍ ബിജെപി തീരുമാനം.. വിശദാംശങ്ങള്‍ ഇങ്ങനെ..

മൂന്ന് ആഴ്ച്ചയോളം

മൂന്ന് ആഴ്ച്ചയോളം

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സമീപകാലത്തും വര്‍ഷങ്ങള്‍ക്ക് മുമ്പും ചാര്‍ത്തിയ പല കേസുകളും പൊടിതട്ടിയെടുത്തായിരുന്നു സുരേന്ദ്രനെ സര്‍ക്കാര്‍ മൂന്ന് ആഴ്ച്ചയോളം ജയിലിനുള്ളിലാക്കിയത്. സംസ്ഥാനത്തെ ശക്തനായ നേതാവിനെ ഇത്തരത്തില്‍ കേസില്‍ കുടിക്കി വലച്ചതിനെ അതേവഴിയില്‍ നേരിടാനുള്ള നീക്കത്തിലാണ് പോലീസ്.

നിയമ നടപടികള്‍

നിയമ നടപടികള്‍

മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള മന്ത്രിമാരുടേയും മറ്റ് സിപിഎം നേതാക്കളുടേയും കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കോടതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി ശ്രമം

ബിജെപി ശ്രമം

ക്രിമിനല്‍ കേസുകള്‍ ഉള്ള നേതാക്കള്‍ അത് മറച്ചുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കിയത് പുറത്തുകൊണ്ടുവരാനാണ് ബിജെപി ശ്രമം നടത്തുന്നത്. കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കിയെന്ന തെളിഞ്ഞാല്‍ എംഎല്‍എ പദവി ഉള്‍പ്പടേയുള്ളവ ചോദ്യം ചെയ്യപ്പെട്ടേക്കാം.

അന്വേഷണം

അന്വേഷണം

സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഡിക്ലറേഷനില്‍ സിപിഎം ജനപ്രതിനിധികളില്‍ പലരും കേസുകളുടെ കൃത്യമായ കണക്ക് നല്‍കിയിട്ടില്ലെന്ന് ബിജെപി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെ

തിരഞ്ഞെടുപ്പ് കമ്മീഷനെ

കൂടുതല്‍ നേതാക്കള്‍ ഇത്തരത്തില്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതുംകൂടി കണ്ടെത്തി മുഴുവന്‍ അംഗങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.

നിര്‍ദ്ദേശം നല്‍കി

നിര്‍ദ്ദേശം നല്‍കി

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അതത് ജില്ലാകമ്മറ്റികള്‍ക്ക് സംസ്ഥാന ബിജെപി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഏവര്‍ക്കും അറിയാവുന്ന ചില കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പല സിപിഎം ജനപ്രതിനിധികളും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.

ധാരാളം കേസുകള്‍

ധാരാളം കേസുകള്‍

സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ധാരാളം കേസുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് എല്ലാം ശേഖരിച്ച് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

പകരം ചോദിക്കാന്‍

പകരം ചോദിക്കാന്‍

ഇത് മനസ്സിലാക്കിയാണ് കെ സുരേന്ദ്രനെ കുടുക്കിയതിന് പകരം ചോദിക്കാന്‍ ഈ സാഹചര്യം ബിജെപി അവസരപ്പെടുത്തുന്നത്. നേതാക്കള്‍ ഡിക്ലറേഷനില്‍ പറഞ്ഞതിലും കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

കോടതിയില്‍

കോടതിയില്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയില്‍ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവരങ്ങള്‍ മറച്ചുവെച്ചത്തിന് നേതാക്കളുടെ എംഎല്‍എ പദവിവരെ അയോഗ്യമാക്കപ്പെട്ടേക്കാം എന്നാണ് ബിജെപി കണക്ക്കൂട്ടുന്നത്. കെ സുരേന്ദ്രന്‍ പ്രത്യേകം താല്‍പര്യമെടുത്താണ് സിപിഎം നേതാക്കള്‍ക്കെതിരേയുള്ള കേസുകളുടെ വിവരങ്ങള്‍ ചികഞ്ഞ് പുറത്തെടുക്കുന്നത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

പാര്‍ട്ടി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ വി സാബുവിന്റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കളുടെ കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിജെപി എടുത്ത ലിസ്റ്റ് പ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 27 കേസുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ പോലീസ് നടപടി വേഗത്തിലാക്കാന്‍ ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ഉടന്‍ പൂര്‍ത്തീകരിക്കും

ഉടന്‍ പൂര്‍ത്തീകരിക്കും

എം സ്വാരിജിന് ഏഴും ടിവി രാജേഷിന് എട്ടും കേസുകള്‍ ഉണ്ട്. മറ്റ് സിപിഎം നേതാക്കളുടേയും ഇടത് എംഎല്‍എമാരുടേയും കേസിന്റെ വിവരശേഖരണം ഉടന്‍ പൂര്‍ത്തീകരിക്കും. ഈ കേസുകള്‍ അവര്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എ്‌ന് പരിശോധിക്കലാണ് അടുത്തഘട്ടം. സുരേന്ദ്രനെതിരെ സര്‍ക്കാര്‍ കളിച്ച കളി അതേരീതിയില്‍ തിരിച്ചു പയറ്റാനാണ് ബിജെപി നീക്കം.

English summary
k surendran's arrest; bjp against cpm leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X