കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു; ശബരിമലയിലെ സാഹചര്യം ധരിപ്പിച്ചു, പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ സംഭവവികാസങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

Pina

ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. സംഘപരിവാര്‍ നേതാക്കളും മറ്റുമാണ് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ശബരിമലയിലെ സാഹചര്യവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ചോദിച്ചു. ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന്് രാജ്ഭവന്‍ അറിയിച്ചു. കേന്ദ്രി ഉന്നയിച്ച പരാതിയും ചര്‍ച്ചയായി. നിരോധനാജ്ഞ, ഹൈക്കോടതി പരാമര്‍ശം എന്നിവയും ചര്‍ച്ചയായെന്നാണ് വിവരം. എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കുമെന്നാണ് വിവരം. നിരോധനാജ്ഞ തുടരണമെന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ പിന്‍വലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണംകരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം

കൂടുതല്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു. നേരത്തെ എടുത്ത കേസില്‍ ജാമ്യംലഭിച്ച സുരേന്ദ്രന് ഇതുവരെ പുറത്തിങ്ങാന്‍ സാധിച്ചിട്ടില്ല. കണ്ണൂരില്‍ മറ്റൊരു കേസുണ്ട്. ഇതിന് പുറമെയാണ് ശബരിമലയിലെത്തിയ 52കാരിയെ തടഞ്ഞുവെന്ന കേസ് കൂടി എടുത്തിരിക്കുന്നത്.

സുരേന്ദ്രനെ കൂടാതെ വല്‍സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വിവി രാജേഷ്, എറണാകുളത്തെ ആര്‍എസ്എസ് നേതാവ് രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

English summary
Sabarimala: Pinarayi Vijayan Meets Governor P Sadasivam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X