കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ള വിട്ടാലും അമിത് ഷാ വിടില്ല; ശബരിമലയിൽ കേരളം പിടിക്കാൻ ചാണക്യ തന്ത്രവുമായി എത്തുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
കേരളം പിടിക്കാൻ ചാണക്യ തന്ത്രവുമായി വീണ്ടും അമിത് ഷാ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി ആകെ പ്രതിസന്ധിയില്‍ ആണ്. ഉത്തരേന്ത്യയില്‍ രാമക്ഷേത്രം എങ്ങനെ ആണോ അതുപോലെയാണ് കേരളത്തില്‍ തങ്ങള്‍ക്ക് ശബരിമല എന്നൊക്കെ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശബരിമലയില്‍ ബിജെപി തന്ത്രങ്ങള്‍ അത്രയ്ക്കങ്ങ് വിലപ്പോയില്ലെന്ന് വേണം കരുതാന്‍.

ശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ലശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ല

ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിും ബിജെപിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയും പ്രശ്‌നം സൃഷ്ടിക്കുകയാണ്. ശബരിമലയിലെ സമരം അവസാനിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നേക്ക് സമരം മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.

പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്

കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും കേരളത്തില്‍ ഇതൊരു സുവര്‍ണാവസരം തന്നെ ആണെന്നാണ് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. സാഹചര്യം മുതലെടുക്കാനും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും അമിത് ഷാ കേരളത്തിലെത്തും എന്നാണ് സൂചന.

കേരളത്തില്‍ പ്രശ്‌നം

കേരളത്തില്‍ പ്രശ്‌നം

കേരളത്തിലെ ബിജെപി എന്നും നേരിടുന്ന പ്രശ്‌നം വിഭാഗീയതയാണ്. അതിനെ മറികടക്കാന്‍ ഇതുവരെ പാര്‍ട്ടിയ്ക്ക് സാധിച്ചിട്ടില്ല. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇതൊരുപരിധിവരെ മാറ്റി നിര്‍ത്തപ്പെട്ടിരുന്നെങ്കിലും പിഎസ് ശ്രീധരന്‍ പിള്ള അധ്യക്ഷനായതോടെ വിഭാഗീതയ വീണ്ടും തലപൊക്കിയിരിക്കുകയാണ്.

സുവര്‍ണാവസരം

സുവര്‍ണാവസരം

ശബരിമല വിവാദം തങ്ങള്‍ക്ക് ഒരു സുവര്‍ണാവസരം ആണെന്നായിരുന്നു യുവമോര്‍ച്ചയുടെ പരിപാടിയില്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാല്‍ അതിന്റെ വീഡിയോ തന്നെ പുറത്ത് പോയതിന് പിന്നിലും വിഭാഗീയത ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്.

സുരേന്ദ്രന്റെ കാര്യം

സുരേന്ദ്രന്റെ കാര്യം

സമരത്തിന്റെ കാര്യത്തില്‍ തുടക്കം മുതലേ അതി ശക്തമായ നിലപാടായിരുന്നു കെ സുരേന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ അറസ്റ്റിലായതിന് ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപണം ഉണ്ട്. ഇതിന് പിന്നിലും വിഭാഗീയത ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമരം ശക്തമാക്കാന്‍

സമരം ശക്തമാക്കാന്‍

ശബരിമലയില്‍ ഇനി സമരത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ 15 ദിവസം നിരാഹാര സമരം ഇരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

എന്തിന് സമരം

എന്തിന് സമരം

കെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഇത് എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

അമിത് ഷാ വീണ്ടും

അമിത് ഷാ വീണ്ടും

കേരളത്തില്‍ സമരം ശക്തമാക്കുന്നതിനും പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആയി അമിത് ഷാ വീണ്ടും കേരളത്തിലേക്ക് വരും എന്നാണ് സൂചനകള്‍. സമരത്തിന്റെ തുടക്കത്തിലും അമിത് ഷാ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ അത് വലിയ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. വി മുരളീധരന്‍ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷയും വിവാദത്തിന് വഴിവച്ചിരുന്നു.

നേതാക്കളുടെ സംഘം

നേതാക്കളുടെ സംഘം

എന്തായാലും അമിത് ഷാ എത്തുന്നതിന് മുന്നോടിയായി ദേശീയ നേതാക്കളുടെ ഒരു സംഘം തന്നെ കേരളത്തില്‍ എത്തുന്നുണ്ട്. സരോജ് പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം ഡിസംബര്‍ 1 ന് തന്നെ എത്തുന്നുണ്ട്.

English summary
Sabarimala Controversy: Amit Shah to again visit Kerala to make new plannings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X