Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് രഹ്ന

Recommended Video

cmsvideo
    കറുപ്പുടുത്ത് മലകയറിയ രഹ്ന ഫാത്തിമയ്ക്ക് ട്രാൻസ്ഫർ | Oneindia Malayalam

    കൊച്ചി: കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി രഹ്ന ഫാത്തിമ ശബരിമല സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയിരുന്നു. കനത്ത പോലീസ് സംരക്ഷണത്തില്‍ ആയിരുന്നു രഹ്ന അവിടെ എത്തിയത്. എന്നാല്‍, അവിടെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് രഹ്ന അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.

    ഇത് വലിയ വിവാദം ആയിരുന്നു സൃഷ്ടിച്ചത്. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിഎസ്എന്‍എലിന്റെ ഫേസ്ബുക്ക് പേജുകളില്‍ സംഘപരിവാര്‍ അനുകൂലികളുടെ വലിയ തോതിലുളള സൈബര്‍ ആക്രമണവും അരങ്ങേറി.

    ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഒരു വിശദീകരണ കുറിപ്പും പുറത്തിറക്കി. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളും എന്നായിരുന്നു വിശദീകരണം. അതിന് ശേഷം ഒക്ടോബര്‍ 22 ന് തിങ്കളാഴ്ച ഓഫീസിലെത്തിയ രഹ്ന ഫാത്തിമയെ കാത്തിരുന്നത് സ്ഥലംമാറ്റത്തിനുള്ള ഉത്തരവായിരുന്നു. അതും അടിയന്തര സ്ഥലം മാറ്റം. അതേ കുറിച്ച് രഹ്ന ഫാത്തിമ വണ്‍ഇന്ത്യയോട് പ്രതികരിച്ചു.

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം

    സ്ഥലം മാറ്റത്തെ കുറിച്ച് രഹ്ന ഫാത്തിമ വണ്‍ ഇന്ത്യയോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു- എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം!

    ബിഎസ്എന്‍എല്ലിന്റെ രവിപുരം ബ്രാഞ്ചിലേക്കാണ് രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തെ ബോട്ട് ജെട്ടി ബ്രാഞ്ചില്‍ ആയിരുന്നു രഹ്ന ജോലി ചെയ്തിരുന്നത്.

    അടിയന്തര ഉത്തരവ്

    അടിയന്തര ഉത്തരവ്

    ഉടന്‍ തന്നെ രവിപുരം ബ്രാഞ്ചില്‍ ജോയിന്‍ ചെയ്യണം എന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നത്. എന്നാല്‍, ഇതൊരു അച്ചടക്ക നടപടിയാണോ അല്ലയോ എന്നൊന്നും ഉത്തരവില്‍ പറയുന്നില്ല. പക്ഷേ, രഹ്നയ്‌ക്കെതിരെ കലാപം ഉയര്‍ത്തിയവര്‍ ഇത് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

    എങ്ങനെ അനുഗ്രഹം?

    എങ്ങനെ അനുഗ്രഹം?

    അടിയന്തര സ്ഥലംമാറ്റ ഉത്തരവ് എങ്ങനെ അനുഗ്രഹം ആകും എന്ന് സംശയിക്കുന്നവര്‍ക്കും മറുപടിയുണ്ട്. ബോട്ട് ജെട്ടി ഓഫീസിലേക്ക് രഹ്നയ്തക്ക് വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്ററില്‍ അധികം സഞ്ചരിക്കേണ്ടിയിരുന്നു. എന്നാല്‍ രവിപുരം ബ്രാഞ്ചിലേക്ക് വീട്ടില്‍ നിന്നുള്ള ദൂരം വെറും ഒരു കിലോമീറ്റര്‍ മാത്രമാണ്. അപ്പോള്‍ പിന്നെ ഇത് അനുഗ്രഹം അല്ലാതെ മറ്റെന്താണ് എന്നാണ് ചോദ്യം.

    അപേക്ഷ നല്‍കിയിരുന്നു

    അപേക്ഷ നല്‍കിയിരുന്നു

    വീടിനടുത്തേക്ക് സ്ഥലം മാറ്റം കിട്ടുന്നതിന് വേണ്ടി രഹ്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അപേക്ഷ നല്‍കിയിരുന്നു എന്നാണ് വിവരം. ആ അപേക്ഷയുടെ മേലാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം എന്നതും വ്യക്തമല്ല. എന്തായാലും ബിഎസ്എന്‍എല്‍ അധികൃതര്‍ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

    ഫോട്ടോ ഇട്ടപ്പോള്‍ തന്നെ അനുഗ്രഹം!!!

    ഫോട്ടോ ഇട്ടപ്പോള്‍ തന്നെ അനുഗ്രഹം!!!

    ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് രഹ്ന ഫേസ്ബുക്കില്‍ കറുപ്പുടുത്ത് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതും വലിയ വിവാദം ആയിരുന്നു. സംഘപരിവാര്‍ അനുകൂലികള്‍ കൂട്ടംകൂട്ടമായി വന്ന് രഹ്നയുടെ പോസ്റ്റിന് താഴെ തെറിവിളിക്കുകയായിരുന്നു.

    എന്നാല്‍ ഇതിന് ശേഷം, രഹ്നയ്ക്ക് ജോലിയില്‍ പ്രമോഷന്‍ കിട്ടിയിരുന്നു. അതും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നായിരുന്നു രഹ്ന പറഞ്ഞത്.

    വീട് ആക്രമിച്ചു

    വീട് ആക്രമിച്ചു

    രഹ്ന ശബരിമല കയറുന്ന കാര്യം ആദ്യം പോലീസും സര്‍ക്കാരും മറച്ചുവച്ചു എന്നൊക്കെയാണ് ഇപ്പോഴുയരുന്ന ആരോപണം. എന്തായാലും മലകയറുന്നവരില്‍ ഒരാള്‍ രഹ്നയാണ് എന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം, കൊച്ചിയില്‍ ഇവരുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു. ഇപ്പോള്‍ വീടിന് പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

    ബിഎസ്എന്‍എല്‍ പറഞ്ഞ കാര്യങ്ങള്‍

    ബിഎസ്എന്‍എല്‍ പറഞ്ഞ കാര്യങ്ങള്‍

    കേന്ദ്ര പൊതുമേഖല സ്ഥാപനം ആയ ബിഎസ്എന്‍എല്‍ ഏതെങ്കിലും ഒരു മതവികാരത്തെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല എന്നായിരുന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കിയത്. രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും ഒരാള്‍ വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിയമം അനുസരിച്ച് നടപടിയെടുക്കും എന്നും വ്യക്തമാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+