തന്ത്രിയ്ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല, എല്ലാം 22 ന് പരിഗണിക്കും
ദില്ലി: ശബരിമല വിഷയത്തില്‍ തന്ത്രിയ്ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തു. ഇത് കോടതിയലക്ഷ്യം ആണെന്നാണ് ആരോപണം.
തന്ത്രിയ്ക്കെതിരെ അഡ്വ ഗീനാകുമാരിയും എവി വര്‍ഷയും ആയിരുന്നു നേരത്തേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു വര്‍ഷയുടെ അഭിഭാഷകന് പിവി ദിനേശ് ആവശ്യപ്പെട്ടത്.

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് തന്ത്രി ക്ഷേത്രം അടച്ചിട്ടതായും ശുദ്ധികലശം നടത്തിയതായും പിവി ദിനേശ് കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമല സംബന്ധിച്ച എല്ലാ കേസുകളും ജനുവരി 22 ന് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് ഉറപ്പിച്ച് പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഭരണഘടന ബഞ്ച് അടിയ്ക്കടി സംഘടിപ്പിക്കാനും പുന:സംഘടിപ്പിക്കാനും ആകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് ജി പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ത്താലില്‍ കോടതിയലക്ഷ്യമായി ഒന്നും ഇല്ലെന്നാണ് ശബരിമല ആചാര സംരക്ഷണ ഫോറത്തിന് വേണ്ടി ഹാജരായ വികെ ബിജു കോടതിയില്‍ പറഞ്ഞത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications