കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല, എല്ലാം 22 ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: ശബരിമല വിഷയത്തില്‍ തന്ത്രിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തു. ഇത് കോടതിയലക്ഷ്യം ആണെന്നാണ് ആരോപണം.

തന്ത്രിയ്‌ക്കെതിരെ അഡ്വ ഗീനാകുമാരിയും എവി വര്‍ഷയും ആയിരുന്നു നേരത്തേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു വര്‍ഷയുടെ അഭിഭാഷകന്‍ പിവി ദിനേശ് ആവശ്യപ്പെട്ടത്.

Sabarimala

യുവതികള്‍ കയറിയതിനെ തുടര്‍ന്ന് തന്ത്രി ക്ഷേത്രം അടച്ചിട്ടതായും ശുദ്ധികലശം നടത്തിയതായും പിവി ദിനേശ് കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമല സംബന്ധിച്ച എല്ലാ കേസുകളും ജനുവരി 22 ന് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് ഉറപ്പിച്ച് പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഭരണഘടന ബഞ്ച് അടിയ്ക്കടി സംഘടിപ്പിക്കാനും പുന:സംഘടിപ്പിക്കാനും ആകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജി പ്രകാശ് കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ത്താലില്‍ കോടതിയലക്ഷ്യമായി ഒന്നും ഇല്ലെന്നാണ് ശബരിമല ആചാര സംരക്ഷണ ഫോറത്തിന് വേണ്ടി ഹാജരായ വികെ ബിജു കോടതിയില്‍ പറഞ്ഞത്.

English summary
Sabarimala Controversy: Contempt of Court appeal against Thanthri will be considered on January 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X