• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ

cmsvideo
    രഹ്ന മാവോയിസ്‌റ്റെന്ന് സുര | Oneindia Malayalam

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പ്രകോപനപരമായ പ്രഖ്യാപനവുമായി വീണ്ടും കെ സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആയിരുന്നു സുരേന്ദ്രന്റെ വെല്ലുവിളി. അതിനിടെ തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ 'അഭിസാരിക' എന്ന് വിളിക്കുകയും ചെയ്തു കെ സുരേന്ദ്രന്‍.

    രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ

    നിങ്ങള്‍ ആരെ കൊണ്ടുവന്നാലും പതിനെട്ടാംപടി ചവിട്ടിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അതിപ്പോള്‍ എന്ത് നിയമം ആയാലും എന്ത് കോടതി ആയാലും അതില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു വെല്ലുവിളി.

    ആരാണ് ഇരുമുടിക്കെട്ടുമായി മലകയറിയ രഹ്ന ഫാത്തിമ? രഹ്നയുടെ ചിത്രങ്ങള്‍ സംഘ് ഗ്രൂപ്പുകളിൽ വൈറൽ

    പോലീസ് സംരക്ഷണത്തില്‍ നടപ്പന്തല്‍ വരെ എത്തിയ രഹ്ന ഫാത്തിമയെ ചൊല്ലി ആയിരുന്നു പിഎം മനോജും കെ സുരേന്ദ്രനും തമ്മില്‍ തര്‍ക്കം. സുരേന്ദ്രനും രഹ്നയും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്ന ആരോപണം ഉന്നയിച്ചത് രശ്മി ആര്‍ നായര്‍ ആയിരുന്നു.

    രഹ്ന ഫാത്തിമ മാവോയിസ്റ്റ്!

    രഹ്ന ഫാത്തിമ മാവോയിസ്റ്റ്!

    രഹ്ന ഫാത്തിമ ഒരു മാവോസിയ്‌സ്റ്റ് സംഘടനയില്‍ അംഗമാണ് എന്നായിരുന്നു എന്നാണ് കെ സുരേന്ദ്രന്റെ കണ്ടെത്തല്‍. കിസ്സ് ഓഫ് ലവ് എന്ന സംഘടനയുടെ ഭാഗമായിരുന്നു രഹ്ന ഫാത്തിമ എന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍ അസ്ഥിരതകള്‍ സൃഷ്ടിക്കുന്നവരാണ് ഇത്തരം സംഘടനകള്‍ എന്ന് കേരള പോലീസിന്റെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും കെ സുരേന്ദ്രന്‍ പറയുന്നുണ്ട്.

    സുരേന്ദ്രന്റെ മണ്ടത്തരം

    സുരേന്ദ്രന്റെ മണ്ടത്തരം

    കെ സുരേന്ദ്രന്‍ പറയുന്നത് പോലെ കിസ്സ് ഓഫ് ലവ് എന്നത് ഒരു സംഘടനയായിരുന്നില്ല. അതൊരു കൂട്ടായ്മ ആയിരുന്നു. അതില്‍ ആര്‍ക്കും ആരും അംഗത്വം നല്‍കുന്ന ഒരു കീഴ് വഴക്കവും ഉണ്ടായിരുന്നില്ല. സദാചാര പോലീസിങ്ങിനെതിരെ ഉണ്ടായ ഒരു മുന്നേറ്റം ആയിരുന്നു കിസ്സ് ഓഫ് ലവ്.

    അഭിസാരികയുടെ പ്രസ്താവന

    അഭിസാരികയുടെ പ്രസ്താവന

    ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു പിഎം മനോജ് മറ്റൊരു ചോദ്യം ഉന്നയിച്ചത്. കെ സുരേന്ദ്രനും രഹ്ന ഫാത്തിമയും തമ്മില്‍ എന്താണ് ബന്ധം എന്നായിരുന്നു ചോദ്യം.

    ഏതെങ്കിലും ഒരു അഭിസാരികയുടെ പ്രസ്താവന കണ്ട് തന്നെ ചോദ്യം ചെയ്യാന്‍ വരുന്ന പിഎം മനോജിന്റെ മാന്യതയെ കുറിച്ച് താന്‍ എന്ത് മറുപടിയാണ് പറയേണ്ടത് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

    രശ്മി നായരുടെ ആരോപണം

    രശ്മി നായരുടെ ആരോപണം

    കെ സുരേന്ദ്രനും രഹ്ന ഫാത്തിമയും പലതവണ മംഗലാപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നത് തനിക്ക് വ്യക്തമായി അറിയാവുന്ന കാര്യം ആണെന്നായിരുന്നു കഴിഞ്ഞ ദിവസം രശ്മി നായര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഇതിന് പിറകെ, കെ സുരേന്ദ്രന്‍ രഹ്ന ഫാത്തിമയെ ടാഗ് ചെയ്തുകൊണ്ടു ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

    എല്ലാം ഫേക്ക് ആണെന്ന്

    എല്ലാം ഫേക്ക് ആണെന്ന്

    എന്നാല്‍ ആ ഫേസ്ബുക്ക് പോസ്റ്റ് തന്റേതാണെന്ന് അംഗീകരിക്കാന്‍ പോലും കെ സുരേന്ദ്രന്‍ തയ്യാറായില്ല. അത് സൈബര്‍ സഖാക്കള്‍ സൃഷ്ടിച്ച 'ഫേക്ക്' ആണെന്നായിരുന്നു സുരന്ദ്രേന്റെ വാദം. പക്ഷേ, അത്തരം ഒരു ഫേസ്ബുക്ക് സുരേന്ദ്രന്‍ തന്നെ പോസ്റ്റ് ചെയ്തതായിരുന്നു. അതേ പറ്റി അന്ന് പല മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

    രശ്മി നായര്‍ക്ക് ആദ്യം കുറച്ച് തുണി വാങ്ങിക്കൊടുക്കെന്ന്...

    രശ്മി നായര്‍ക്ക് ആദ്യം കുറച്ച് തുണി വാങ്ങിക്കൊടുക്കെന്ന്...

    ദേശാഭിമാനിയും കൈരളിയും രശ്മി നായരും പറയുന്നതിന് മറുപടി പറയാന്‍ താന്‍ തയ്യാറല്ല. രശ്മി നായര്‍ക്ക് ആദ്യം പോയി കുറച്ച് തുണി വാങ്ങിക്കൊടുക്ക് എന്നൊക്കെയാണ് സുരേന്ദ്രന്‍ ഭാഷ. തന്റേത് വെരിഫൈഡ് പേജ് ആണെന്നും അതില്‍ അങ്ങനെ ആരേയും ടാഗ് ചെയ്യാന്‍ ഒന്നും പറ്റില്ലെന്നും വരെ വാദിക്കുന്നുണ്ട് കെ സുരേന്ദ്രന്‍.

    എല്ലാം സിപിഎമ്മിന്റെ ഗൂഢാലോചന

    എല്ലാം സിപിഎമ്മിന്റെ ഗൂഢാലോചന

    രഹ്ന ഫാത്തിമയെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഎം ഗൂഢാലോചനയാണ് നടത്തിയത് എന്നാണ് സുരേന്ദ്രന്റെ ആരോപണം. രഹ്ന തലേന്ന് തന്നെ പമ്പയില്‍ എത്തിയിരുന്നു. പത്തനംതിട്ട കളക്ടറെ വിവരം അറിയിച്ചിരുന്നു. ഐജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. ഇത്രയൊക്കെ ആയിട്ടും ദേവസ്വം മന്ത്രി മാത്രം അറിഞ്ഞില്ലേ എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

    ഏത് കോടതി പറഞ്ഞാലും

    ഏത് കോടതി പറഞ്ഞാലും

    ഏറ്റവും ഒടുവില്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് കെ സുരേന്ദ്രന്‍. നിങ്ങള്‍ ആരെ കൊണ്ടുവന്നാലും പതിനെട്ടാം പടി ചവിട്ടിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നാണ് സുരേന്ദ്രന്റെ വെല്ലുവിളി. അതിപ്പോള്‍ ഏത് നിയമം പറഞ്ഞാലും ഏത് കോടതി പറഞ്ഞാലും സമ്മതിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് കെ സുരേന്ദ്രന്‍.

    ചര്‍ച്ച കാണാം

    ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ച കാണാം.

    English summary
    Sabarimala Woman Entry: K Surendran challenges supreme court verdict in Asianet News News Hour discussion

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more