• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രഹ്ന ഫാത്തിമയുമായി ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍; വരുന്നത് പിതൃശൂന്യവാര്‍ത്തകളെന്നും സുരേന്ദ്രൻ

സന്നിധാനം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തിയെന്ന് പറയിപ്പിക്കില്ല!! വൈറലായി അരുന്ധതിയുടെ കുറിപ്പ്

രഹ്ന ഫാത്തിമയ്ക്കും കെ സുരേന്ദ്രനും എതിരെ രംഗത്ത് വന്നത് രശ്മി നായര്‍ ആയിരുന്നു. കെ സുരേന്ദ്രനും രഹ്നയും മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു ആരോപണം. രഹ്നയുടെ മലകയറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രശ്മി ആരോപിച്ചിരുന്നു. രഹ്ന-സുരേന്ദ്രന്‍ കൂടിക്കാഴ്ചകളെ സംബന്ധിച്ച് തനിക്ക് നേരിട്ട് അറിയാം എന്നും രശ്മി പറഞ്ഞിരുന്നു.

ഇതിന് പിറകേ, കെ സുരേന്ദ്രന്റേത് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കാന്‍ തുടങ്ങി. രഹ്ന ഫാത്തിമയെ ടാഗ് ചെയ്തിട്ടുള്ള പോസ്റ്റിലെ തിയ്യതി രണ്ട് വര്‍ഷം പഴക്കമുള്ളതായിരുന്നു. ശബരിമല വിഷയം തന്നെ ആയിരുന്നു അതിലും പ്രതിപാദിച്ചിരുന്നത്.

രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ

ഒടുവില്‍ ഫേസ്ബുക്കില്‍ കെ സുരേന്ദ്രന്‍ അല്‍പം രൂക്ഷമായിത്തന്നെ പ്രതികരിച്ചു. തനിക്കെതിരെ ചില മാധ്യമങ്ങള്‍ പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും അത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കും എന്നും ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

English summary
Sabarimala Controversy: K Surendran denies connection with Rehana Fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X