കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹം... നേതൃത്വം നൽകിയത് കലാപ ഗൂഢാലോചനയ്ക്ക്, രാഹുലിന് മനോവൈകൃതം'

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹം | Oneindia Malayalam

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ ചോരയോ മൂത്രമോ വീഴ്ത്തി അശുദ്ധമാക്കാന്‍ തയ്യാറായി ആളുകള്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അത് തങ്ങളുടെ പ്ലാന്‍ ബി ആയിരുന്നു എന്നും പറഞ്ഞു. പക്ഷേ, സംഗതി വിവാദമായപ്പോള്‍ രാഹുല്‍ മലക്കം മറിഞ്ഞു എന്നത് വേറെ കാര്യം.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാഹുല്‍ ഈശ്വറിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഞങ്ങളോട് മൽപ്പിടിത്തത്തിന് നിൽക്കരുത് പിണറായി സഖാവേ.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഈശ്വർഞങ്ങളോട് മൽപ്പിടിത്തത്തിന് നിൽക്കരുത് പിണറായി സഖാവേ.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഈശ്വർ

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ കലാപത്തിനുള്ള ഗൂഢാലോചനയ്ക്കാണ് നേതൃത്വം നല്‍കിയത് എന്നാണ് കടകംപള്ളി ആരോപിക്കുന്നത്. രാജ്യദ്രോഹ കുറ്റവും രാഹുല്‍ ഈശ്വരില്‍ മന്ത്രി ആരോപിക്കുന്നുണ്ട്.

രാഹുല്‍ ചെയ്തത് രാജ്യദ്രോഹം

രാഹുല്‍ ചെയ്തത് രാജ്യദ്രോഹം

ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ കലാപത്തിനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. രാഹുലിന്റെ പ്രവൃത്തി രാജ്യദ്രോഹവും അയ്യപ്പ വിശ്വാസികളോടുള്ള ദ്രോഹവും ആണെന്നും കടകംപള്ളി ആഞ്ഞടിച്ചു.

രക്ഷപ്പെടുത്തിയത് പോലീസ്

രക്ഷപ്പെടുത്തിയത് പോലീസ്

ശബരിമലയിലെ പോലീസ് നടപടികളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് മന്ത്രി. ശബരിമലയെ കളങ്കപ്പെടുക്കാനുള്ള തന്ത്രങ്ങള്‍ പോലീസ് പരാജയപ്പെടുത്തി. പോലീസിന്റെ ഉചിതമായ നടപടികളാണ് അപകടകരമായ അവസ്ഥയില്‍ നിന്ന് ശബരിമലയെ രക്ഷിച്ചത് എന്നും മന്ത്രി പറഞ്ഞു.

പ്ലാന്‍ സിയും പ്ലാന്‍ ഡിയും

പ്ലാന്‍ സിയും പ്ലാന്‍ ഡിയും

സ്ത്രീ പ്രവേശനത്തെ ചെറുക്കാനുള്ള പ്ലാന്‍ ബി എന്നത് സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്തുക എന്നതായിരുന്നു എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഈശ്വരിന്റെ കൈയ്യില്‍ പ്ലാന്‍ സിയും ഡിയും എല്ലാം ഉണ്ടാകും എന്നായിരുന്നു ഇതിനോട് മന്ത്രി പ്രതികരിച്ചത്. അതെന്തൊക്കെ ആണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ പരാജയപ്പെട്ട കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാനും ഇടയുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാം സത്യമെന്ന് തെളിയിക്കുന്നു

എല്ലാം സത്യമെന്ന് തെളിയിക്കുന്നു

ശബരിമലയില്‍ വലിയ ഗൂഢാലോചനയ്ക്കാണ് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത്. കലാപശ്രമങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് രാഹിലിന്റെ വാക്കുകള്‍ എന്നും മന്ത്രി പറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് കലാപശ്രമം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മനോവൈകൃതം

മനോവൈകൃതം

രാഹുല്‍ ഈശ്വരിനെ പോലെ മനോവൈകൃതം ഉള്ളവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ അടങ്ങിയിട്ടില്ല

രാഹുല്‍ അടങ്ങിയിട്ടില്ല

ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു ശബരിമലയില്‍ രക്തമോ മൂത്രമോ വീഴ്ത്തി മനപ്പൂര്‍വ്വം ആചാര ലംഘനം നടത്തി നട അടച്ചിടാന്‍ പദ്ധതിയിട്ട കാര്യം രാഹുല്‍ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തല്‍ വിവാദമായപ്പോള്‍ ആണ് വീണ്ടും ഫേസ്ബുക്ക് ലൈവില്‍ വന്ന് തിരുത്തിയത്.

മുഖ്യമന്ത്രിയ്‌ക്കെതിരെ

മുഖ്യമന്ത്രിയ്‌ക്കെതിരെ

മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് എന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും അയ്യപ്പന് മുന്നിലാണ് മുഖ്യമന്ത്രി പരാജയപ്പെട്ടത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഭക്തര്‍ക്ക് മുന്നിലാണ് പരാജയപ്പെട്ടത് എന്ന ഈഗോ മുഖ്യമന്ത്രിക്ക് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

ജാതി വേര്‍തിരിവ്

ജാതി വേര്‍തിരിവ്

മുഖ്യമന്ത്രി ഹിന്ദുക്കളില്‍ ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. സവര്‍ണര്‍ എന്നും അവര്‍ണര്‍ എന്നും പറഞ്ഞ് ഹിന്ദുക്കളെ വിഭജിക്കരുത് എന്നാണ് രാഹുല്‍ പറയുന്നത്.

നട്ടെല്ലിന് പരിക്ക്... കൈയ്യില്‍ ഊന്നുവടി!

നട്ടെല്ലിന് പരിക്ക്... കൈയ്യില്‍ ഊന്നുവടി!

പോലീസ് നടപടിയില്‍ തന്റെ നട്ടെല്ലന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൈയ്യില്‍ ഒരു ഊന്നുവടിയും ഉണ്ടെന്നാണ് രാഹുല്‍ ഇപ്പോള്‍ പറയുന്നത്.

English summary
Sabarimala Controversy: Kadakampally Surendran against Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X