ശബരിമലയില്‍ തന്ത്രി നട അടച്ചിട്ടില്ല, ചാരിയതേ ഉള്ളൂ!!! എല്ലാം ദേവസ്വം ബോര്‍ഡ് അറിഞ്ഞിരുന്നു
സന്നിധാനം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി നട അടച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വാതില്‍ ചാരിയിട്ട് ബിംബ ശുദ്ധി വരുത്തുകയും പുണ്യാഹം തെളിയ്ക്കുകയും ആണ് ചെയ്തത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇക്കാര്യങ്ങള്‍ തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു എന്നും ആണ് റിപ്പോര്‍ട്ടുകള്‍.
യുവതി പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തി എന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. തന്ത്രിയ്ക്കെതിരെ ഇക്കാര്യത്തില്‍ കോടതിയലക്ഷ്യ നടപടിയുമായും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തന്ത്രിയുടെ നടപടിയ്ക്കെതിരെ ദേവസ്വം മന്ത്രിയും സര്‍ക്കാരും രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടാണ് തന്ത്രി ശുദ്ധിക്രിയകള്‍ നടത്തിയത് എന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും എന്ന് ഉറപ്പാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വിവരം അറിഞ്ഞിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എല്ലാം അറിയിച്ചു
യുവതി പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് ശുദ്ധിക്രിയ നടത്തിയത് ദേവസ്വം ബോര്‍ഡിനെ അറിയിച്ചതിന് ശേഷം. ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍, ദേവസ്വം അംഗമായ കെപി ശങ്കര്‍ ദാസ്, സോപാനം സ്പെഷ്യല്‍ ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവെ ഇക്കാര്യം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരും എതിര്‍ത്തില്ല
ശുദ്ധിക്രിയ സംബന്ധിച്ച കാര്യം അറിയിച്ചപ്പോഴും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശുദ്ധിക്രിയ ചെയ്യരുത് എന്ന നിര്‍ദ്ദേശവും ആരും നല്‍കിയിരുന്നില്ല.

യുവതി പ്രവേശനത്തിന് മാത്രമല്ല
യുവതി പ്രവേശനത്തിന് ശേഷം മാത്രമല്ല ശുദ്ധിക്രിയ നടത്തിയത് എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ആര്‍എസ്എസ് നേതാവ് പതിനെട്ടാം പടി കയറിയതിന് ശേഷവും ശുദ്ധിക്രിയ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നട അടച്ചില്ല
തന്ത്രി നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തി എന്ന വാര്ത്തിയും നിഷേധിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നട അടയ്ക്കുകയല്ല ചെയ്തത്, വാതില്‍ പാതി ചാരി ബിംബശുദ്ധിയും പുണ്യാഹവും നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ അറിയിച്ചിരുന്നു എന്നും പറയുന്നുണ്ട്.

എന്തുകൊണ്ട് എതിര്‍ത്തില്ല
യുവതി പ്രവേശനത്തെ തുടര്‍ന്ന് ഭക്തര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ വേണ്ടിയാണ് ശുദ്ധിക്രിയയെ എതിര്‍ക്കാതിരുന്നത് എന്നാണ് എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. ദേവസ്വം കമ്മീഷണര്‍ക്ക് നല്കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദളിത് പ്രശ്നം
തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയത് ദളിത് സ്ത്രീ കയറിയതുകൊണ്ടാണെന്ന രീതിയിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോലും അത്തരം പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതിനെ ചെറുക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications