'ശബരിമലയിൽ സെക്സ് ടൂറിസം ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ സ്ത്രീകളെ കയറ്റിയവരാണ്';അഖിൽ മാരാർ
ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നുള്ള ഓഡിറ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. സർക്കാർ പണം പാർട്ടിയുടെ കൈയിൽ എത്തുന്ന പൈപ്പാണ് ഊരാളുങ്കൽ സൊസൈറ്റിയെന്നും പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദ ഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ എഴുതി എടുത്തത് പോലെ തന്നെയാണ് പ്രളയ ഫണ്ടിലും വയനാട് പുനരധിവാസത്തിലും നടന്നതെന്ന് അഖിൽ ആരോപിച്ചു.തിരഞ്ഞെടുപ്പിൽ ജയിക്കാൻ പണം ഒഴുക്കണം, ആ പണം ഏത് രീതിയിൽ പാർട്ടിയുടെ കൈയിൽ എത്തണം എന്ന് വിജയന് അറിയാമെന്നും അഖിൽ മാരാർ പരിഹസിച്ചു. അഖിലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'കക്കുക, മുക്കുക, നക്കുക ഉളുപ്പില്ലാതെ ന്യായീകരിക്കുക ഇതൊക്കെ സിപിഎം കലാപരിപാടികൾ ആണെങ്കിലും ശബരിമല വിഷയത്തിൽ മറ്റൊരു നിശബ്ദ അജണ്ട ഉണ്ട്. ശബരിമലയെ പരമാവധി ചൂഷണം ചെയ്തു കട്ട് മുടിക്കുക,അവിടെ സെക്സ് ടൂറിസം വരെ ഉണ്ടാവണം എന്ന ലക്ഷ്യത്തിൽ സ്ത്രീകളെ കയറ്റി ശബരിമലയെ തകർക്കാൻ നോക്കി.വിശ്വാസികൾ എതിർത്തതോടെ നിലപാട് മാറ്റി.

ശബരിമലയിലെ സ്വർണ്ണം കട്ട് കടത്തി. ശെരിയായ ഒരു അന്വേഷണം നടന്നാൽ വിഗ്രഹം പോലും മോഷ്ടിച്ചോ എന്നറിയാൻ കഴിയും.. എന്തെന്നാൽ വിശ്വാസികൾക്ക് മാത്രമാണ് അയ്യപ്പ ചൈതന്യം കുടി കൊള്ളുന്ന വിഗ്രഹം.. കമ്മ്യൂണിസ്റ്കാർക്ക് അത് വെറുമൊരു കല്ല് മാത്രം..
ദൈവ വിശ്വാസമില്ലാത്തവർക്ക് ദൈവ ഭയവും ഉണ്ടാവില്ല.. കടത്തി കൊണ്ട് പോയാൽ പോലും അവർക്കത് പണം നൽകുന്ന ഒരു വസ്തു മാത്രം. നിലനിൽപ്പിനു വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി.. അവിടെയും പൂർണ തട്ടിപ്പ്. സർക്കാർ പണം പാർട്ടിയുടെ കൈയിൽ എത്തുന്ന പൈപ്പാണ് ഊരാളുങ്കൽ സൊസൈറ്റി. പങ്കെടുക്കുക പോലും ചെയ്യാത്ത നന്ദ ഗോവിന്ദം ഭജൻസിന്റെ പേരിൽ ലക്ഷങ്ങൾ എഴുതി എടുക്കുക.
ഇത് തന്നെയാണ് പ്രളയ ഫണ്ട് കട്ടപ്പോഴും ഇപ്പോൾ വയനാട് പുനരധിവാസം ചെയ്യുമ്പോഴും ചെയ്യുന്നത്.. തിരഞ്ഞെടുപ്പിൽ ജയിക്കാൻ പണം ഒഴുക്കണം, ആ പണം ഏത് രീതിയിൽ പാർട്ടിയുടെ കൈയിൽ എത്തണം എന്ന് വിജയൻ സാറിനറിയാം...
സഖാവ് വിജയൻ സ്വാമി വിജയൻ ആയപ്പോഴേ അറിയാരുന്നു ദേവന്റെ മുതൽ തന്നെയാണ് ലക്ഷ്യമെന്നു..സത്യം പുറത്ത് വരട്ടെ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications