'ശബരിമലയ്ക്ക് പോകും... അല്ലേടീ'... രശ്മി നായരുടെ വീടിന് നേര്‍ക്ക് കല്ലേറ്, തെറിവിളി; ആള് പിടിയില്‍
പത്തനാപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് രശ്മി ആര് നായര്‍. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആക്ഷേപങ്ങളും രശ്മിയ്ക്ക് കേള്‍ക്കേണ്ടി വന്നിരുന്നു.
രഹ്ന ഫാത്തിയും കെ സുരേന്ദ്രനും മംഗലാപുരത്ത് വച്ച് പലതവണ കണ്ടു... ഗുരുതര ആരോപണവുമായി രശ്മി ആർ നായർ
ഇപ്പോഴിതാ രശ്മി നായരുടെ വീടിന് നേര്‍ക്ക് ആക്രമണവും. നവംബര്‍ 3, ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആണ് രശ്മിയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്.
'നീ ശബരിമലയ്ക്ക് പോകും, അല്ലേടീ' എന്ന് ചോദിച്ചുകൊണ്ടാണ് രശ്മിയുടെ പത്താനപുരത്തെ വീട്ടിലേക്ക് ഒരാള്‍ എത്തിയത്. ആദ്യം വീടിന്റെ ചുറ്റുമതിലിന് ഉള്ളില്‍ കടന്ന ഇയാള്‍ അസഭ്യവര്‍ഷം നടത്തി കല്ലെറിയുകയായിരുന്നു. കുട്ടികള്‍ വീടിന് പുറത്തായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത് എന്ന് രശ്മി പറഞ്ഞു. ഉടന്‍ തന്നെ കുട്ടികളെ അകത്തേക്ക് മാറ്റി.
സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ
പിന്നീട് കോമ്പൗണ്ടിന് പുറത്ത് നിന്നായി തെറിവിളിയും കല്ലേറും. ഇത് ഇടയ്ക്കിടെ തുടര്‍ന്നു. ഇതിനിടെ രശ്മി പത്തനാപുരം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാജന് എന്ന ആളെ ആണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് വിവരം.
രശ്മി നായരും രാഹുല്‍ പശുപാലനും പിന്നീട് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ എത്തി ഔദ്യോഗികമായി പരാതി നല്കി. അക്രമത്തിന് പിന്നില്‍ മറ്റെന്തിലും ഉണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പത്തനാപുരം പോലീസ് അറിയിച്ചു.