Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ചങ്ക് പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവ്!!! സമരങ്ങള്‍ക്ക് പിന്നില്‍ ത്രിമൂര്‍ത്തികള്‍

ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പത്തരത്തിപ്പൂവാണെന്നേ ചിലര്‍ പറയു എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ നടക്കുന്ന സമരങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞ ആളായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

പന്തളം രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികളാണ് ശബരിമല സമരത്തിന് പിന്നില്‍ എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവും ആയ തുഷാര്‍ വെള്ളപ്പാള്ളി ഇപ്പോഴും സ്ത്രീ പ്രവേശ വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയാണ്.

vellappally natesan

രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ കാണുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ സമരത്തെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം താത്പര്യ പ്രകാരം പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു.

കേരളം ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് കരുതി ആത്മീയതയെ വിപണനം ചെയ്യാന്‍ ശ്രമിക്കരുത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വകക്ഷി യോഗത്തിന് എസ്എന്‍ഡിപിയെ വിളിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+