കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നേക്കും; നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചവര്‍ക്ക് ജാമ്യം

Google Oneindia Malayalam News

ശബരിമല: സന്നിധാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടര്‍ന്നേക്കുമെന്ന് സൂചന. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും നിരോധനാജ്ഞ തുടരുന്നുണ്ട്. സാഹചര്യം പരിശോധിച്ച ശേഷം പിന്‍വലിക്കാമെന്നാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച രാത്രിയുണ്ടായ പ്രതിഷേധവും അറസ്റ്റും ശക്തമായ നടപടി തുടരാന്‍ പോലീസിനെ നിര്‍ബന്ധിച്ചിരിക്കുകയാണ്.

02

ശനിയാഴ്ച രാത്രി പതിനെട്ടാം പടിക്ക് സമീപവും വാവര്‍ നടയിലുമായി നൂറോളം പേരാണ് നാമജപ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസിന്റെ ശക്തമായ സുരക്ഷാ വലയമുള്ളപ്പോഴായിരുന്നു പ്രതിഷേധം. നട അടച്ച പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

അനുവദനീയമല്ലാത്ത മേഖലയില്‍ പ്രതിഷേധക്കാര്‍ സംഘം തിരിഞ്ഞു നാമജപം നടത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇനി സാഹചര്യം വിശദമായി പരിശോധിച്ച ശേഷം മാത്രമേ നിരോധനാജ്ഞ പിന്‍വലിക്കൂ എന്നാണ് പോലീസ് പറയുന്നത്.

ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പിന്‍വലിക്കാമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. പ്രതിഷേധങ്ങള്‍ കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിരോധനാജ്ഞ പിന്‍വലിക്കുന്നതിനെ അനുകൂലിച്ചിരുന്നു.

തുടര്‍ന്നാണ് നാല് ദിവസം പരിശോധിച്ച ശേഷം പിന്‍വലിക്കാമെന്ന് പോലീസ് തീരുമാനിച്ചത്. അതിനിടെയാണ് ശനിയാഴ്ച രാത്രി പ്രതിഷേധവും കൂട്ട അറസ്റ്റുമുണ്ടായത്. ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി.

അതിനിടെ, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് സമരത്തിന് ഒരുങ്ങിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി വികെ സജീവ് അടക്കം 10 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കി.

English summary
Sabarimala curfew may be continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X