കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: സന്നിധാനത്ത് പ്രതിഷേധം കടുക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; വനിത പോലീസിനെ നിയോഗിക്കില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: മണ്ഡലകാലത്ത് സന്നിധാനത്ത് വനിത പോലീസുകാരെ നിയോഗിക്കേണ്ടതില്ലെന്ന് തീരുമാനം. കഴിഞ്ഞ വർഷത്തെ പോലെ സന്നിധനത്ത് സംഘർശഷങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് വനിത പോലീസിനെ വിന്യസിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയത്. അതേസമയം കഴിഞ്ഞ വർഷത്തിനേക്കാൾ സന്നിധാനത്ത് വിന്യസിക്കുന്ന പോലീസിന്റെ അംഗ സംഖ്യ കുറച്ചിട്ടുണ്ട്.

 ശബരിമല വിധി വരാനിരിക്കെ പോലീസ് തലപ്പത്ത് കൂട്ട അവധി; ബെഹ്റ ദുബായിലേക്ക് പറക്കും.. ശബരിമല വിധി വരാനിരിക്കെ പോലീസ് തലപ്പത്ത് കൂട്ട അവധി; ബെഹ്റ ദുബായിലേക്ക് പറക്കും..

സന്നിധാനത്ത് സംഘർഷത്തിന് സാധ്യതയുലള്ളതിനാൽ കർശന സുരക്ഷ പദ്ധതികളാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനം. പോലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികൾക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമർശം.

പ്രതിഷേധങ്ങൾ ആവർത്തിച്ചേക്കാം

പ്രതിഷേധങ്ങൾ ആവർത്തിച്ചേക്കാം

കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷ ക്രമീകരണത്തിനൊപ്പം തന്നെ പ്ലാൻ ബിയും ചേർത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐജി മാർ നേരിട്ടായിരരുന്ന ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇപ്രാവശ്യം ഡിഐജിയും എസ്പിയുമായി ചുരുക്കി.

2500 പോലീസുകാർ മാത്രം

2500 പോലീസുകാർ മാത്രം


സന്നിധാനത്ത് ഡിഐജിയും പമ്പയിലും നിലയ്ക്കലിലും എസ്പിമാരും നേതൃത്വം നല്‍കും. എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സസാഹിബിനും ഐജിമാരായ എംഎർ അജിത് കുമാറിനും ബൽറാം കുമാർ ഉപാധ്യായക്കുമാണ് മേൽനോട്ട ചുമതല. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പോലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പേരായി ചുരുക്കിയിട്ടുണ്ട്. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നില്‍ക്കും.

സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചു

സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചു

പ്രതിഷേധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും. ശബരിമലയിൽ തീവ്രവാദഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ അതിനെ നേരിടാന്‍ ആര്‍മിയുടെ സഹായത്തോടെ വ്യോമനിരീക്ഷണവും നടപ്പാക്കും. ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജിയിലെ വിധി ഈ ആഴ്ച തന്നെ വരുമെന്നാണ് റിപ്പോർട്ട്.

പുനരവലോകന ഹർജി

പുനരവലോകന ഹർജി

അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ അനുകൂലിച്ച് സുപ്രീംകോടതി വിധി വന്നതോടെ, ശബരിമല കേസിലെ പുനരവലോകന ഹർജിയിലും ഈ വിധി അടിസ്ഥാനമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. "ആർത്തവ കാലയളവിൽ" സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്കെതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിക്കാൻ അനുവദിക്കണമെന്നുമാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബർ 28 ന് വിധിച്ചത്.

65 പുനരവലോകന ഹർജികൾ

65 പുനരവലോകന ഹർജികൾ


ശബരിമല ഉത്തരവിനെതിരെ മൊത്തം 65 പുനരവലോകന ഹർജികളാണ് സമർപ്പിക്കപ്പെട്ടത്. ശബപരിമലയിലെ പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കാരണമാണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് അനുവദിക്കാതിരിക്കുന്നത് എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടനാപരമായ ധാർമ്മികത വിശ്വാസപരമായ കാര്യങ്ങളിൽ പ്രയോഗിക്കരുതെന്നും അവർ ചൂണ്ടിക്കാട്ടി.

English summary
Sabarimala; Decision Not To Deploy Women Police In Sannidhanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X