ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്... നിലപാടുമായി പദ്മകുമാര്‍!!
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധങ്ങള്‍ കത്തുന്നതിനിടെ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് രീതിയിലാണ് കോടതിയെ സമീപിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. അതേസമയം കേസ് വാദിക്കാനായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പക്ഷേ പദ്മകുമാര്‍ ഒരിടത്തും ഇപ്പോള്‍ നല്‍കുന്നത് റിവ്യൂ ഹര്‍ജിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ പ്രതിഷേധങ്ങള്‍ കടുത്തതോടെ ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നിലപാട് വ്യക്തമാക്കി പദ്മകുമാര്‍ രംഗത്തെത്തിയത്. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുകയും അവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാണിത്. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications