കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഇടക്ക കൊട്ടിയ ജയറാം കുടുങ്ങും?ആചാരലംഘനത്തിന് വ്യവസായിക്കും ജയറാമിനുമെതിരെ റിപ്പോര്‍ട്ട്

ശബരിമലയില്‍ നേരത്തെ നട തുറന്നതിലും, പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്നത് ശരിയാണെന്നും, ശബരിമലയില്‍ നേരത്തെ നട തുറന്നതിലും, പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

രസീലയെ കൊലപ്പെടുത്തിയത് എന്തിനെന്ന് കേട്ടാല്‍ ഞെട്ടും;ഇന്‍ഫോസിസില്‍ നടന്നത്...രസീലയെ കൊലപ്പെടുത്തിയത് എന്തിനെന്ന് കേട്ടാല്‍ ഞെട്ടും;ഇന്‍ഫോസിസില്‍ നടന്നത്...

കൊല്ലത്തെ വിവാദ വ്യവസായി സുനിലിന് പ്രത്യേക പൂജകള്‍ക്ക് അനുമതി നല്‍കിയത് ഗുരുതര വീഴ്ചയാണെന്നും ദേവസ്വം മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നടന്‍ ജയറാം സോപാനത്തില്‍ ഇടയ്ക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് നേരത്തെ നട തുറന്നെന്നും, ചട്ടം ലംഘിച്ച് പൂജകള്‍ നടത്തിയെന്നും ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെയാണ് ദേവസ്വം മന്ത്രി റിപ്പോര്‍ട്ട് തേടിയത്.

ദേവസ്വം മന്ത്രി റിപ്പോര്‍ട്ട് തേടി...

ദേവസ്വം മന്ത്രി റിപ്പോര്‍ട്ട് തേടി...

ശബരിമലയില്‍ തുടര്‍ച്ചയായി ആചാരലംഘനങ്ങള്‍ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി ഉത്തരവിട്ടത്. ദേവസ്വം വിജിലന്‍സാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്ന ആരോപണത്തില്‍ വാസ്തവമില്ലെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.

വിഷു ഉത്സവത്തിന് നട നേരത്തെ തുറന്നു...

വിഷു ഉത്സവത്തിന് നട നേരത്തെ തുറന്നു...

സ്ത്രീകള്‍ പ്രവേശിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുവെങ്കിലും, മറ്റു ആരോപണങ്ങള്‍ ശരിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷു ഉത്സവത്തിന് നട നേരത്തെ തുറന്നതും, പൂജകള്‍ക്ക് അനുമതി നല്‍കിയതും ചട്ടലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൂജകള്‍ നടത്താന്‍ ഒരാള്‍ക്ക് അനുമതി...

പൂജകള്‍ നടത്താന്‍ ഒരാള്‍ക്ക് അനുമതി...

ഏപ്രില്‍ 10ന് വൈകീട്ട് നട തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മറികടന്നാണ് രാവിലെ നട തുറന്നത്. പിന്നീട് വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ വിവാദ വ്യവസായി സുനിലിന് അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണ...

ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണ...

സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന്‍ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണ്. ശബരിമലയിലെ ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്നും, ആചാരലംഘനം തടയാന്‍ തന്ത്രിയുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.

ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ചു...

ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ചു...

ശബരിമലയില്‍ നടന്ന ആചാരലംഘനത്തിന് നാലു പേര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ചു.

English summary
Sabarimala; devaswom vigilance submitted report to devaswom minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X