കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ദര്‍ശനത്തിന്‌ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ ഇടിവ്‌

Google Oneindia Malayalam News

ശബരിമല: മണ്ഡലകാലം കഴിഞ്ഞ്‌ ഒരാഴ്‌ച്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന്‌ എത്തിയത്‌ 9,000 തീര്‍ഥാടകര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത്‌ മൂന്ന്‌ ലക്ഷത്തോളം ആളുകള്‍ ആണ്‌ സന്നിധാനത്ത്‌ ദര്‍ശനത്തിനായെത്തിയത്‌. കോവിഡ്‌ മൂലം സന്ദര്‍ശകരുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണമാണ്‌ ഈ വര്‍ഷം ശബരിമലയിലേക്കുള്ള ഭക്തരുടെ വരവ്‌ കുറയാന്‍ പ്രധാന കാരണം .

ഗുലാം നബിയെ പുറത്താക്കാന്‍ നീക്കം, വിമതര്‍ കണ്ണാടിയില്‍ നോക്കട്ടെയെന്ന് ചൗധരി, കോണ്‍ഗ്രസില്‍ പോര്!!ഗുലാം നബിയെ പുറത്താക്കാന്‍ നീക്കം, വിമതര്‍ കണ്ണാടിയില്‍ നോക്കട്ടെയെന്ന് ചൗധരി, കോണ്‍ഗ്രസില്‍ പോര്!!

കോവിഡ്‌ നിയന്ത്രണം നിലനില്‍ക്കെ , ഈ സീസണില്‍ സന്നിധാനത്ത്‌ തീര്‍ഥാടകരുടെ ചെറിയ തിരക്കെങ്കിലും അനുഭവപ്പെട്ടത്‌ കഴിഞ്ഞ ശനിയാഴ്‌ച്ച മാത്രമാണ്‌. വലിയ നടപ്പന്തലില്‍ രാവിലെ തിരക്കുണ്ടായിരുന്നു. പതിനെട്ടാം പടി കയറാനും ദര്‍ശനം നടത്താനും കൂടുതല്‍ ഭക്തര്‍ ശനിയാഴ്‌ച്ച എത്തി.

sabarimala

വാവരുടെ നടയില്‍ അയ്യപ്പന്‍മാര്‍ കുടുയിരിക്കുന്നതും ഇത്തവണത്തെ ആദ്യ കാഴ്‌ച്ചയായിരുന്നു.
കോവിഡ്‌ നിയന്ത്രണം വന്ന ശേഷം എട്ടു മാസത്തിനിടെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയ ദിവസവും ശനിയാഴ്‌ച്ചയാണ്‌. ശനിയാഴ്‌ച്ച 1959 പേര്‍ ദര്‍ശനം നടത്തി. ഞായറാഴ്‌ച്ചയും തിരക്ക്‌ ഉണ്ടായിരുന്നു. ഉച്ചവരെ 1573 പേര്‍ ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ കുറവ്‌ നടവരവിനേയും ബാധിച്ചു. മുന്‍വര്‍ഷം ദിവസം മൂന്ന്‌ കോടി രൂപ വരവ്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ 10 ലക്ഷം രൂപയില്‍ താഴെ മാത്രം. സാധാരണ ദിവസം 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ്‌ ദര്‍ശനാനുമതി. തിങ്കള്‍ മുതല്‍ വെള്ളിവരെ 950 മുതല്‍ 1050 പേരാണ്‌ ദിവസവും വന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000ത്തിന്‌ അടുത്തെത്തും.

ബാർ കോഴ ആരോപണം: ബാറുടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നൽകാൻ രമേശ് ചെന്നിത്തലബാർ കോഴ ആരോപണം: ബാറുടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നൽകാൻ രമേശ് ചെന്നിത്തല

2000 ഭക്തര്‍ ദര്‍ശനത്തിനെത്തിയിട്ടും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാന്‍പാലിക്കാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ്‌ നിയന്ത്രണം പാലിക്കാന്‍ കഴിയുമെന്ന്‌ ഇത്‌ തെളിയിക്കുന്നു. ശാരീരിക അകലം പാലിക്കുന്നത്‌ ഉറപ്പ്‌ വര്‌ത്താന്‍ സന്നിധാനം വലിയ നടപ്പന്തലില്‍ 351 ഇടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്‌. കൈകളും കാലുകലുകളും ശുചീകരുക്കുന്നതിനും വലിയ നടപ്പന്തലില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രംബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം

English summary
sabarimala devotees highly decreased this season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X