കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ തോല്‍പ്പിച്ചത് ശബരിമല അല്ല! വെളിപ്പെടുത്തലുമായി നവോത്ഥാന കേരളം കൂട്ടായ്മ

  • By
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് തരംഗത്തില്‍ കനത്ത തിരിച്ചടിയാണ് ഇത്തവണ എല്‍ഡിഎഫിനേറ്റത്. ശബരിമല തിരിച്ചടിയായെന്നും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെട്ടുവെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന വികാരം. എന്നാല്‍ ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് സമാഹരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ രൂപീകരിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് മാത്രം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന 6000 ത്തോളം വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്നാണ് കൂട്ടായ്മ അവകാശപ്പെടുന്നത്.

pinarayidd

സി.പി.എമ്മിനെ തോൽപ്പിച്ചത് ശബരിമലയല്ല ...കേരളത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തിൽ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു .

ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് .

Recommended Video

cmsvideo
ഇടതിന്റെ പാളിപ്പോയ പരീക്ഷണങ്ങൾ | Oneindia Malayalam

പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ നിലപാടുള്ള അനവധിയനവധി പേർ UDF ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം

English summary
sabarimala facebook kootayma facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X