കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല.... സ്ത്രീപ്രവേശന പോരാട്ടം തുടങ്ങിയിട്ട് 12 വര്‍ഷം... ഒടുവില്‍ ചരിത്ര വിധിയില്‍ നേട്ടം!!

Google Oneindia Malayalam News

Recommended Video

cmsvideo
12 വർഷങ്ങൾ നീണ്ട പോരാട്ടം | Oneindia Malayalam

പത്തനംതിട്ട: സുപ്രീം കോടതിയുടെ നിര്‍ണായക വിധിയോടെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിന് വേണ്ടിയുള്ള പോരാട്ടം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. 12 വര്‍ഷത്തെ പോരാട്ടത്തിലാണ് സ്ത്രീകള്‍ ഈ വിജയം കൈവരിച്ചിരിക്കുന്നത്. ഒളിഞ്ഞും മറഞ്ഞും തുറന്നുപറഞ്ഞും വിഷയത്തില്‍ എത്രയോ പേര്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു. പല തവണ സര്‍ക്കാരുകളുടെ നിലപാടുകളും മാറിയിരുന്നു. 1991ല്‍ കേരള ഹൈക്കോടതി സ്ത്രീകള്‍ക്ക് ശബരിമലയിലുള്ള നിയന്ത്രണം ശരിവെച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വിധി വന്ന കേസില്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനായി ആദ്യമായി കോടതി സമീപിക്കുന്നത്.

1

2006ലാണ് ഇതുണ്ടാവുന്നത്. സ്ത്രീപ്രവേശനത്തിന് പുറമേ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധന സ്ഥല ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതിന് പിന്നാലെ പ്രതിഷ്ഠയുടെ ഓജസിനും നിലനില്‍പ്പിനും ആചാരങ്ങള്‍ അതേപടി തുടരേണ്ടതുണ്ടെന്നും ഇത് പുരുഷമേധാവിത്തത്തിന്റെ ഉദാഹരണമല്ലെന്നും നേരത്തെ എന്‍എസ്എസ് വാദിച്ചിരുന്നു. പ്രതിഷ്ഠയുടെ ബ്രഹ്മചര്യ സ്വഭാവം സ്ത്രീകളെ വിലക്കാന്‍ മാത്രമുള്ള കാരണമെല്ലന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

അതേസമയം നിരവധി തവണ ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങളാടി ഉണ്ണികൃഷ്ണ പണിക്കര്‍ ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ ക്ഷേത്ത്രില്‍ സ്ത്രീ സാന്നിധ്യം കണ്ടെന്ന് പറയുകയും ഇതിന് പിന്നാലെ കന്നഡ നടി ജയമാല ശ്രീകോവിലിനുള്ളില്‍ കയറി വിഗ്രഹത്തില്‍ തൊട്ടെന്ന അവകാശവാദവും വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് ക്ഷേത്ര സന്നിദ്ധിയില്‍ സ്ത്രീകള്‍ തൊഴുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജയമാല നടത്തിയ വെളിപ്പെടുത്തല്‍ വന്‍ വിവാദമാകുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമൊക്കെ പിന്നീട് ചെയ്തിരുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാർ, വിയോജിച്ച് ഇന്ദു മൽഹോത്രശബരിമലയിൽ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാർ, വിയോജിച്ച് ഇന്ദു മൽഹോത്ര

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ.സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ.

English summary
sabarimala fight for over 12 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X