ശബരിമല ഭണ്ഡാരത്തില്‍ നിന്ന് ജീവനക്കാര്‍ പണം മോഷ്ടിച്ചു

ശബരിമല: അയ്യപ്പന് സമര്‍പ്പിച്ച പണവും സ്വര്‍ണവും മോഷണം പോയി. ശബരിമല ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് പണവും സ്വര്‍ണനവും മോഷ്ടിച്ചത്. ആരും അറിയാതെ പണവും സ്വര്‍ണവും കടത്തിയ ആറ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പോലീസ് പിടികൂടി.

ദേവസ്വം വിജിലന്‍സാണ് ജീവനക്കാരെ പിടികൂടിയത്. ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നാണ് ഇവര്‍ പണവും സ്വര്‍ണവും മോഷ്ടിച്ചത്. സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. പിടിയിലായവരില്‍ നിന്നും സ്വര്‍ണ്ണനാണയങ്ങളും നാലുലക്ഷം രൂപയും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.

sabarimala

സ്വര്‍ണ നാണയങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപയിലധികം മൂല്യം വരുമെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ഇതിനുമുന്‍പും ശബരിമലയില്‍ നിന്നും മോഷണം പോയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തും അയ്യപ്പന്മാരുടെ വേഷത്തിലെത്തി മോഷണം നടത്തിയ സംഘത്തെ സന്നിധാനം പോലീസ് പിടികൂടിയിരുന്നു.

എന്നാല്‍ കള്ളന്‍മാര്‍ ശബരിമലയ്ക്കുള്ളില്‍ തന്നെയുണ്ടെന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. മകരവിളക്കിനോടനുബന്ധിച്ച് വരുമാനത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായത്. ഇതുമുതലെടുത്താവാം ജീവനക്കാര്‍ മോഷണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+