ശബരിമല സ്വർണക്കൊള്ള: സർക്കാറിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ മോദിജിയെ അറിയിക്കും
ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയും ഭരണനേതൃത്വത്തിന്റെ സഹായവുമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ല, അതിനാൽ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണം. 30 വർഷത്തെ ഓഡിറ്റ്-വിജിലൻസ് റിപ്പോർട്ടുകൾ പുറത്തുവിടുകയും ദേവസ്വം മന്ത്രി രാജിവെക്കുകയും വേണം. ഇതാണ് തുടക്കം മുതൽ ബി ജെ പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് ശബരിമലയെയും വിശ്വാസികളെയും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യം തുറന്നു പറയണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഇതൊരു കൺകറൻ്റ് വിഷയമാണ്. സംസ്ഥാനത്തിന് സാധിക്കില്ലെങ്കിൽ ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞങ്ങൾ അറിയിക്കാം.

സ്വര്‍ണ്ണക്കൊള്ളയില്‍ മുപ്പത്ദിവസമായി സംസ്ഥാനത്ത് നടക്കുന്നത് നാടകമാണ്. ആദ്യം പറഞ്ഞു ഇതൊരുവീഴ്ചയാണെന്ന്. ഇതെങ്ങിനെയാണ് വീഴ്ചയാവുന്നത്. സിപിഎം ചെയ്യുന്ന കൊള്ളയും, സിപിഎം ചെയ്യുന്ന ദ്രോഹവും, സിപിഎം ചെയ്യുന്ന ഉപദ്രവവുമെല്ലാം വീഴ്ച.. മറ്റുള്ളവര്‍ ചെയ്യുന്നത് ക്രൈം. ഇനി ഇത് നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സര്‍ക്കാരിലെ ഉദ്യോഗസ്ഥനായാലും മന്ത്രിയായാലും നിയമം നിയമമായിരിക്കണം. സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അഴിമതി നടത്തിയാല്‍ ഇത്തിരി ഉളുപ്പുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് പറഞ്ഞത് പിണറായി വിജയനാണ്. ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഇതെല്ലാം മറന്നു. അത് ബി ജെ പി സമ്മതിക്കില്ല.
വി എൻ വാസവന്‍ രാജിവയ്ക്കണം, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആദ്യം മുതല്‍ ആവശ്യപ്പെടുന്നതാണ്. വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് പറയുക. ഞങ്ങള്‍ അതും നരേന്ദ്രമോദിയെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ ഡി ഫും യു ഡി എഫും അഴിമതിയുടെ ചാമ്പ്യന്മാർ ആണെന്നും ഇനി വികസനത്തിന് ബി ജെ പി വരേണ്ടതുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അധികാരത്തിൽ എത്തിയപ്പോൾ എല്ലാ കാര്യങ്ങളും ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടതു സർക്കാർ അതിൽ ഒന്നും നിറവേറ്റാൻ തയ്യാറായില്ലെന്നതാണ് യാഥാർത്ഥ്യം. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ രാഷ്ട്രീയമാണ് സിപിഎമ്മിന്റെതെന്ന് ആരോപണം. ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും അവസാനിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് ചെയ്തത്, പക്ഷേ അവർ വഞ്ചിക്കപ്പെട്ടുവെന്നാണ് പൊതുവായ അഭിപ്രായം. പതിറ്റാണ്ടുകളായി നീണ്ട ഇടതുഭരണത്തിൽ കേരളം കടമെടുക്കാതെ മുന്നോട്ട് പോവാനാകാത്ത അവസ്ഥയിലേക്കാണ് Association എത്തിപ്പെട്ടത്. ഈ പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് 2025, 2026 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications