'നിദ്രാ ദണ്ഡടക്കം മാറ്റിയിട്ട് തന്ത്രി നിശബ്ദത പാലിച്ചു, വാജിവാഹനം സ്വന്തമാക്കി', അറസ്റ്റ് അനിവാര്യം: സെൻകുമാർ
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായത് വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ അറസ്റ്റ് ദുഖകരമാണെങ്കിലും അനിവാര്യമാണ് എന്നാണ് ബിജെപി നേതാവ് കൂടിയായ മുൻ ഡിജിപി ടിപി സെൻകുമാർ പ്രതികരിച്ചിരിക്കുന്നത്. ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു അടക്കമുളളവരും തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ടിപി സെൻകുമാറിന്റെ പ്രതികരണം: ദുഖകരം പക്ഷെ അനിവാര്യം.. ഇതാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് സംബന്ധിച്ചു എനിക്ക് പറയാനുള്ളത്. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതു തന്നെ കുറ്റകരമാണ്.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം.

ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ.
സാധാരണ ഭക്തരല്ല തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്. " താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ"
-തുഞ്ചത്ത് എഴുത്തച്ഛൻ.
ആർവി ബാബുവിന്റെ പ്രതികരണം: ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ. കുറ്റം ചെയ്തവർ എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും മാതൃകപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ പൊടുന്നനെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എസ്ഐടി അന്വേഷണം വഴി തിരിച്ച് വിടാനാണോ എന്നറിയില്ല. സിപിഎമ്മിൻ്റെ മുഖം രക്ഷിക്കാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തുകയായിരുന്നോ എസ്ഐടി ?
ടൈംസ് ഓഫ് ഇന്ത്യ ഇന്ന് നൽകിയ വാർത്ത അനുസരിച്ച് എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെൻ്റിൽ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ കത്തിലോ ദേവസ്വം കമ്മീഷണർ വാസുവിൻ്റെ കത്തിടപാടുകളിലോ 2019 മാർച്ച് 19 ലെ ദേവസ്വം ബോർഡിൻ്റെ ഉത്തരവിലോ തന്ത്രിയുടെ അപേക്ഷ കിട്ടിയതായി പറയുന്നില്ല എന്നാണ് കൊടുത്തിരിക്കുന്നത് . സ്വർണ്ണപ്പാളി മാറ്റുന്നതിൽ തന്ത്രിയുടെ അനുജ്ഞ ഉണ്ടായിരുന്നതായി തെളിവില്ലെന്നും എസ്ഐടി കൊടുത്ത റിപ്പോർട്ടിലുണ്ട്. എങ്കിൽ പിന്നെ ഈ അറസ്റ്റിന് മറ്റു കാരണങ്ങൾ ഉണ്ടെന്ന് പറയണം . അക്കാര്യം എസ്ഐടി വ്യക്തമാക്കട്ടെ . കാത്തിരുന്ന് കാണാം.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications