'എ പത്മകുമാറിനെ സിപിഎം പുറത്താക്കണം', എംഎ ബേബിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ എംഎൽഎ എ പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല. പത്മകുമാറിനെതിരെ സിപിഎം ഇതുവരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.
എന്താണ് അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ട കുറ്റം എന്ന് വ്യക്തമായിട്ടില്ലെന്നും കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാൽ നടപടിയെടുക്കാമെന്നുമാണ് സിപിഎം നിലപാട്. നിലവിൽ പത്മകുമാർ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. പത്മകുമാർ ചെയ്ത കുറ്റം എന്താണെന്ന് കൊല്ലം വിജിലന്‍സ് കോടതിയുടെ വിധിയിൽ വ്യക്തമായി പറയുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
ശ്രീ എം എ ബേബി, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുന്ന മുന്‍ സിപിഎം എംഎല്‍എ, ശ്രീ എ പത്മകുമാറിനെ ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 2025 നവംബര്‍ 20ന് അറസ്റ്റ് ചെയ്യുകയുണ്ടായല്ലോ. കേസിലെ എട്ടാം പ്രതിയായ ശ്രീ പത്മകുമാര്‍ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ജയിലില്‍ കഴിയുകയാണ്. ശബരിമലയില്‍ നടന്ന സ്വര്‍ണ കൊള്ളയുടെ ഗൂഢാലോചനയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു എന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ അറസ്റ്റും ജയില്‍വാസവും.

എന്നാല്‍ പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണ് എന്ന വ്യക്തമല്ല എന്ന അവകാശപ്പെട്ടാണ് സിപിഎം ഇതുവരെ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുക്കാത്തത്. എന്നാല്‍ ഈ കൊള്ളയില്‍ പത്മകുമാര്‍ വഹിച്ച പങ്ക് എന്താണ് എന്ന് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ് മോഹിത് 2026 ജനുവരിയില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
'തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ വോളിയം രണ്ടിലെ അധ്യായം 9 പ്രകാരം 1998 ല്‍ യു.ബി ഗ്രൂപ്പ് സ്വര്‍ണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും ശ്രീകോവിലിലെ തൂണുകളും അയ്യപ്പഭഗവാന്റെ തിരുവാഭരണങ്ങളാണ്. ഇവ അയ്യപ്പ ഭഗവാന്റെ തിരുവാഭരണങ്ങള്‍ ആണ് എന്നതിനാലും ദേവസ്വം മാനുവലിലെ പേജ് 116 ക്ളോസ് 23 പ്രകാരം ഇത്തരം അമൂല്യ വസ്തുക്കള്‍ അറ്റകുറ്റ പണികള്‍ക്കായി ക്ഷേത്ര കോമ്പൗണ്ടിനു പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലാത്തതിനാലും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ലളിതമായി ഒഴിഞ്ഞുമാറാന്‍ ആവില്ല.
പവിത്രമായ ഈ അമൂല്യ വസ്തുക്കള്‍ അനധികൃതമായി ഒന്നാംപ്രതിയെ ഏല്‍പ്പിക്കാനുള്ള തീരുമാനം 3/7/2019 ലെ ബോര്‍ഡ് യോഗത്തെ തുടര്‍ന്ന് 5/7/2019 ലെ ബോര്‍ഡിലാണ് ഔദ്യോഗികമായി എടുത്തത്. പരാതിക്കാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ ഈ തീരുമാനം കൃത്യമായി പ്രതിഫലിപ്പിക്കുന്നത് പരാതിക്കാരന് ഈ അവിശുദ്ധ കുറ്റത്തിലുള്ള ഗൂഢാലോചന പങ്കാളിത്തമാണ്. വ്യക്തിഗത ശ്രദ്ധ ആവശ്യമില്ലാത്ത ഒരു സാധാരണ സംഭവമായി ഈ തീരുമാനത്തെ ഒരിക്കലും കാണാനാവില്ല. ( ഖണ്ഡിക 41)
വിധി ഇപ്രകാരം തുടരുന്നു. ' ദേവസ്വം മാനൂവലില്‍ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് സ്വര്‍ണം പൂശുന്ന പ്രവര്‍ത്തനം നടത്താന്‍ എന്ന പേരില്‍ ഒരു സ്വകാര്യ വ്യക്തിക്ക് അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ചെമ്പു പാളികള്‍ എന്ന കളവായി വിശദീകരിച്ചുകൊണ്ട് നിയമപരമായി കൈമാറാനുള്ള തീരുമാനമെടുത്ത 5/7/2019 ലെ ബോര്‍ഡ് യോഗത്തിന് അധ്യക്ഷീ വഹിച്ചത് പരാതിക്കാരന് ആണ് എന്ന വസ്തുത വ്യക്തമായി അടിവരയിടുന്നത് പ്രഥമദൃഷ്ട്യാ ഈ ക്രൂരമായ കുറ്റത്തില്‍ പരാതിക്കാരനുള്ള കൃത്യമായ ഗൂഢാലോചന പങ്കാളിത്തമാണ് ( ഖണ്ഡിക 43)
ഇത്രയൊക്കെ തെളിവുകളും കോടതി ഉത്തരവുകളും വ്യക്തമായി കൈവശം ഉണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങള്‍ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നല്കിയ ഈ വ്യക്തിയെ അടിയന്തരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.''
സസ്നേഹം
രമേശ് ചെന്നിത്തല
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications