കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മകുമാര്‍ തെറിക്കും? ദേവസ്വം ബോര്‍ഡില്‍ അഴിച്ചുപണിയ്ക്ക് സിപിഎം... ശബരിമലയില്‍ പുതിയ വിവാദങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയെ ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരുന്നു. സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കോടതിയില്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജേഷ് ദ്വിവേദി സ്വീകരിച്ചത്.

എന്നാല്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് ദേവസ്വം കമ്മീഷണറില്‍ നിന്ന് ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ഇത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം വിശ്വാസികളില്‍ കൂടുതല്‍ എതിര്‍പ്പുകള്‍ സൃഷ്ടിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്.

Padmakumar

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ആയിരുന്നു ആദ്യം മുതലേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ സ്വീകരിച്ചിരുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പത്മകുമാറിന്റെ നടപടിയില്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കടുത്ത വിയോജിപ്പുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍, ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ പത്മകുമാറിനോടുള്ള വിയോജിപ്പ് ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം രാജഗോപാലന്‍ നായരെ നിയമിക്കാന്‍ നീക്കം നടക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഒരു അഴിച്ചുപണിയ്ക്ക് സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Sabarimala Controversy: Government may remove Padmakumar from Devaswom Board presidetn post- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X