Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി തകര്‍ത്ത നാല് പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ കെഎസ്ആര്‍ടി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി, പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി, പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍, കണ്ടമ്പാറക്കല്‍ കെ പി വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ksrtc4-1540899610.jpg -Pr

കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് താമരശ്ശേരി ചുങ്കത്തുവെച്ചാണ് ഇവര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്‍റെ ചില്ല് തകര്‍ന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.

അതേമസമയം ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 350 പേര്‍ അറസ്റ്റിലായി. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി. 350 പേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+