ശബരിമല മേൽശാന്തി നിയമനം; അബ്രാഹ്മണരെ നിയമിക്കുന്ന കാര്യത്തിൽ സമവായം വേണമെന്ന് ദേവസ്വം ബോർഡ്
ശബരിമല മേൽശാന്തി നിയമനം, ശബരിമല, മേൽശാന്തി,
തിരുവനന്തപുരം; ശബരിമലയിൽ മേൽശാന്തിയായി ബ്രാഹ്മണരെ തന്നെയാകും ഇത്തവണയും നിയമിക്കുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. അബ്രാഹ്മണരെ നിയമിക്കുന്നത് സംബന്ധിച്ച കാര്യം എല്ലാവരുമായും ചർച്ച ചെയ്ത് ശേഷമേ തിരുമാനിക്കാൻ സാധിക്കൂവെന്നും വാസു വ്യക്തമാക്കി. ശബരിമലയില്‍ മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ആവശ്യം ബിഡിജെഎസ് ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഈ വർഷത്തേക്കുള്ള ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ മലയാളി ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കണമെന്നതാണ് ബിഡിജെഎസിന്റെ ആവശ്യം. 'ശബരിമല അയ്യപ്പന് അയിത്തമോ' എന്ന വിഷയം ഏറ്റെടുത്ത് ബിഡിജെഎസ് പ്രത്യേക ക്യാമ്പെയ്നും നടത്തുന്നുണ്ട്.
അതേസമയം ശബരിമല വിഷയത്തിൽ കൈപ്പൊള്ളിയ സർക്കാർ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തിടുക്കപ്പെട്ട് വിഷയത്തോട് പ്രതികരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എടുത്തുചാടി നിലപാട് എടുക്കാൻ സാധിക്കില്ലെന്നും ഒരുവിഭാഗത്തിനും എതിർപ്പില്ലേങ്കിൽ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നുമാണ് ദേവസ്വം പ്രസിഡന്റ് പ്രതികരിച്ചത്.
നിലവിൽ മേൽശാന്തി നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. മേൽശാന്തി നിയമനത്തിനുള്ള ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേസമയം ബിഡിജെഎസ് പ്രതിഷേധങ്ങളിൽ ബിജെപി ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ ഘട്ടത്തിൽ വിഷയത്തിൽ പുതിയ വിവാദത്തിനില്ലെന്നാണ് സർക്കാരും ദേവസ്വം ബോർഡും.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications