കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ കാണിക്ക വരുമാനത്തില്‍ ഇടിവ്! ഭണ്ഡാരത്തില്‍ കൂടുതലായി സേവ് ശബരിമല,സ്വാമി ശരണം പേപ്പറുകള്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമല ഇന്ന് നട അടയ്ക്കുമെങ്കിലും സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ മലയിറങ്ങിയിട്ടില്ല. അതിനിടെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി കാണിക്ക വരുമാനത്തേയും ബാധിച്ചതായി റിപ്പോര്‍ട്ട്. തുലാമാസ പൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാല് ദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം കുറവാണ്.

 sabarimaladisplay7-1540181602.jp

തുലാമാസ പൂജയ്ക്ക് നട തുറന്ന ശേഷം ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ദിവസം 15,800 രൂപയുടെ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.അതേസമയം ഭണ്ഡാരത്തില്‍ നിന്ന് പണത്തിന് പകരം സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ ഒട്ടേറെ പേപ്പറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സുപ്രീം കോടതി വിധി വന്ന പിന്നാലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് വ്യാപകമായി പ്രചാരണങ്ങള്‍ നടന്നിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്നായിരുന്നു പ്രചാരണം. അതേസമയം ഈ പ്രചാരണത്തെ കണക്കുകള്‍ സഹിതം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊളിച്ചടുക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ അയ്യപ്പ ഭക്തരോട് കാണിക്കയായി പണമിടരുതെന്നും ഭക്തരുടെ പണം എടുത്ത് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളുടെ കഴുത്തറക്കുകയാണെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

English summary
sabarimala income details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X