ശബരിമലയില്‍ കാണിക്കയായി ശരണമന്ത്രവും അയ്യപ്പന്‍റെ ചിത്രവും ചേര്‍ത്ത നോട്ടുകള്‍
Recommended Video

ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. പ്രസാദ വഴിപാട് വകയിലും കാണിക്കയിനത്തിലും വന്‍ കുറവ് വന്നതായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോര്‍ഡിനെ വീണ്ടും പ്രതിസന്ധിയിലാക്കി കാണിക്കവഞ്ചിയില്‍ നിന്ന് ശരണമന്ത്രം എഴുതിയ കുറിപ്പുള്ള നോട്ടുകളും ധാരാളം ലഭിക്കുന്നെന്ന് റിപ്പോര്‍ട്ട്.

ശബരിമലയില്‍ കാണിക്കയിടരുതെന്ന് കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും നേരത്തേ തന്നെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പണത്തിന് പകരം കാണിക്കയായി സേവ് ശബരിമല എന്ന കുറിപ്പുകള്‍ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കാനായിരുന്നു ആഹ്വാനം. ഇതിന് പിന്നാലെയാണ് ഭക്തര്‍ക്കായി അയ്യപ്പന്‍റെ നോട്ട് പതിപ്പിച്ച രൂപാ നോട്ടുകളുടെ ചിത്രങ്ങള്‍ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കാനായി വിതരണം ചെയ്യുന്നത്. വിവിധ നോട്ടുകളുടെ രൂപത്തിലുള്ള ചിത്രം തയ്യാറാക്കി പലയിടങ്ങളിലായി വിതരണം ചെയ്യുന്നുണ്ട്. എരുമേലിയിലും ദേവസ്വം ബോര്‍ഡിന്‍റെ വിവിധ ക്ഷേത്രങ്ങളിലും ഭണ്ഡാരപ്പെട്ടികളിലും കാണിക്കയായി പലരും നോട്ടുകള്‍ നിക്ഷേപിക്കുന്നുണ്ടെന്ന് സമകാലികം റിപ്പോര്‍ട്ട് ചെയ്തു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് നേരത്തേ സംഘരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെ തുലാമാസ പൂജകള്‍ക്കായി നടതുറന്ന 5 ദിവസങ്ങളിലും ശബരിമല കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ചത് വളരെ കുറഞ്ഞ തുകയായിരുന്നു. പണത്തിന് പകരം സേവ് ശബരിമല എന്നെഴുതിയ കുറിപ്പുകളും ധാരാളമായി ലഭിച്ചു. ചിത്തിര ആട്ടപൂജയ്ക്കായി പതിവില്‍ കവിഞ്ഞ ഭക്തര്‍ ഇത്തവണ സന്നിധാനത്ത് എത്തിയിട്ട് കൂടി വളരെ കുറഞ്ഞ തുകമാത്രമാണ് കാണിക്കയായി ലഭിച്ചത്.












Click it and Unblock the Notifications