ശബരിമല നട വരവില്‍ വന്‍ ഇടിവ്.. നട തുറന്ന് ആദ്യ ആറ് ദിവസം ലഭിച്ചത് വെറും 8.48 കോടി രൂപ മാത്രം
ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ഇത്തവണ ആറ് മാസം കൊണ്ട് ലഭിച്ചത് വെറും എട്ട് കോടി 48 ലക്ഷം രൂപയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ആറ് മാസം കൊണ്ട് ലഭിച്ചത് 22.82 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. നട തുറന്ന് ഒരാഴ്ചയായിട്ടും ഭക്തരുടെ ഒഴുക്ക് കാര്യമായി ശബരിമലയിലേക്കില്ല.

ഭക്തരുടെ കുറവ് അരവണ വില്‍പ്പനയേയും ബാധിച്ചിട്ടുണ്ട്. ഇത്തവണ അരവണ വിതരണം വഴി ലഭിച്ചത് വെറും മൂന്ന് കോടി രൂപമാത്രമാണെന്നാണ് കണക്ക്. കാണിക്കയിനത്തിലുള്ള വരുമാനത്തിലും വന്‍ ഇടിവാണ് ഉണ്ടായത്. അന്നദാനത്തിനും അല്ലാതെയും ലഭിക്കുന്ന സംഭാവനകളിലും കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നതോടെ കഴിഞ്ഞ ദിവസം ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്തര്‍ ധാരാളമായി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കാക്കുന്നത്. ഇതോടെ വരുമാനം വര്‍ധിക്കുമെന്നും ദേവസ്വം ബോര്‍ഡ് കണക്കാക്കുന്നു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് നേരത്തേ സംഘരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇതോടെ തുലാമാസ പൂജകള്‍ക്കായി നടതുറന്ന 5 ദിവസങ്ങളിലും ശബരിമല കാണിക്ക വഞ്ചിയില്‍ നിന്നും ലഭിച്ചത് വളരെ കുറഞ്ഞ തുകയായിരുന്നു. പണത്തിന് പകരം സേവ് ശബരിമല എന്നെഴുതിയ കുറിപ്പുകളും ധാരാളമായി ലഭിച്ചു. ചിത്തിര ആട്ടപൂജയ്ക്കായി പതിവില്‍ കവിഞ്ഞ ഭക്തര്‍ ഇത്തവണ സന്നിധാനത്ത് എത്തിയിട്ട് കൂടി വളരെ കുറഞ്ഞ തുകമാത്രമാണ് കാണിക്കയായി ലഭിച്ചത്.












Click it and Unblock the Notifications