കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സംഘപരിവാര്‍ ചാലഞ്ച് ഏറ്റു! നാളെ നട അടയ്ക്കാനിരിക്കെ കൂപ്പുകുത്തി വരുമാനം!

  • By
Google Oneindia Malayalam News

ശബരിമലയില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചരണം ഏറ്റെന്ന് കണക്കുകള്‍. മണ്ഡല മകര വിളക്ക് സീസണില്‍ വന്‍ പ്രതീക്ഷ വെച്ച ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 99.02 കോടി രൂപയുടെ നഷ്ടമാണ് ശബദിമലയില്‍ ഉണ്ടായിരിക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ സംഘപരിവാര്‍ നടത്തിയ നീക്കങ്ങളാണ് വരുമാന തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

കാണിക്ക ചലഞ്ചും സന്നിധാനത്തെ പ്രതിഷേധങ്ങളും പോലീസ് നിയന്ത്രണങ്ങളും കാരണം ജനത്തിരക്ക് കുറഞ്ഞതും ശബരിമലയിലെ വരുമാനത്തെ വന്‍ തോതില്‍ ഇടിച്ച് താഴ്ത്തിയിട്ടുണ്ട്. വിവിധയിനങ്ങളില്‍ വന്ന നഷ്ടത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ

 സംഘപരിവാര്‍ പ്രചാരണം

സംഘപരിവാര്‍ പ്രചാരണം

കാണിക്കയായി ലഭിക്കുന്ന പണം സര്‍ക്കാര്‍ കൈയ്യിട്ട് വാരുകയാണെന്നും അതിനാല്‍ ഭണ്ഡാരങ്ങളില്‍ വെറും വഴിപാട് സാധനങ്ങള്‍ മാത്രം നിക്ഷേപിച്ചാല്‍ മതിയെന്നുമായിരുന്നു സംഘപരിവാര്‍ ഹൈന്ദവ സംഘടനകളുടെ പ്രചരണം.

 സേവ് ശബരിമല പേപ്പറുകള്‍

സേവ് ശബരിമല പേപ്പറുകള്‍

ശബരിമലയില്‍ പോയി പ്രാര്‍ത്ഥിച്ച് വരികയല്ലാതെ കാണിക്ക വഞ്ചിയില്‍ പണം ഇടരുതെന്നും അരവണ അടക്കമുളള വാങ്ങരുതെന്നും സംഘപിവാര്‍ പ്രചരിപ്പിച്ചു. ഇതോടെ ശബരിമലയിലെ കാണിക്ക വഞ്ചിയില്‍ നിന്ന് ലഭിച്ചത് സേവ് ശബരിമലയെന്നും സ്വാമി ശരണമെന്നും എഴുതിയ പേപ്പറുകളായിരുന്നു.

 ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍

ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍

അന്യസംസ്ഥാനത്ത് നിന്നും വരുന്നവരോട് അടക്കം ഇക്കാര്യം സംഘപരിവാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതെന്ന് സംഘപരിവാര്‍ വ്യാപകമായി പ്രചരണം നടത്തിയത്.

 ശശികല ചാലഞ്ച്

ശശികല ചാലഞ്ച്

ക്ഷേത്രങ്ങളില്‍ പണമിടരുതെന്നത് ബിജെപി അജണ്ടയാണെന്നും ഇത് വെളിപ്പെടുത്തിയതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റ് വരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല പറഞ്ഞത്.

 കണക്കില്‍ ഞെട്ടി ദേവസ്വം

കണക്കില്‍ ഞെട്ടി ദേവസ്വം

ദേവസ്വം ബോര്‍ഡുകളെ കറവപ്പശുക്കളാവാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം തയ്യാറല്ലെന്നും കെപി ശശികല പറയുകയുണ്ടായി. ഇതോടെ നട അടയ്ക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 36.27 ശതമാനത്തിന്‍റെ കുറവാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.

 നടവരവവും ഇടിഞ്ഞു

നടവരവവും ഇടിഞ്ഞു

കഴിഞ്ഞ വര്‍ഷം 173.38 കോടിയായിരുന്നു വരുമാനം. ഇത്തവണ അത് 111.06 കോടിയാണ്. കഴിഞ്ഞ വര്‍ഷം മകരവിളക്ക് സീസണില്‍ 18 ദിവസത്തെ നടവരവ് 99,74,32,408 രൂപയായിരുന്നു. എന്നാല്‍ ഇത്തവണ അത് 63,0069,947 രൂപയാണെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

 സംഭാവന കൂടി

സംഭാവന കൂടി

കാണിക്കയില്‍ 7.82 കോടിയും അരവണയില്‍ 6.64 കോടിയും അപ്പത്തില്‍ 2.15 കോടിയുമാണ് കുറഞ്ഞത്. എന്നാല്‍ സംഭാവനയായി സന്നിധാനത്ത് 3.60 ലക്ഷത്തിന്‍റേയും മാളികപ്പുറത്ത് 9.94 ലക്ഷത്തിന്‍റേയും അധിക വരുമാനമുണ്ടായി.

 ശബരിമല നട അടയ്ക്കും

ശബരിമല നട അടയ്ക്കും

ഇന്ന് കൂടിയെ സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനമുള്ളൂ. ഞായറാഴ്ച രാവിലെ ഏഴിന് ശബരിമല നട അടയ്ക്കും. ശബരിമലയിലെ വരുമാന ഇടിവ് കടുത്ത പ്രതിസന്ധിയാകും ദേവസ്വം ബോര്‍ഡിന് സൃഷ്ടിക്കുക.

 ശബരിമല വരുമാനം

ശബരിമല വരുമാനം

236 ക്ഷേത്രങ്ങളാണ് ബോര്‍ഡിന് കീഴിലുള്ളത്. ഇതില്‍ 127 ക്ഷേത്രങ്ങള്‍ സ്വയം പര്യാപ്തമായവയാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

English summary
sabarimala income latest report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X