ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധന
പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വര്‍ധനവ്. മണ്ഡലകാലം ആരംഭിച്ച് പന്ത്രണ്ട് ദിവസത്തെ വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടു. 33.14 കോടിയാണ് വരുമാനം. കഴിഞ്ഞ വര്‍ഷം 12 ദിവസത്തെ വരുമാനം 24.80 ശതമാനമായിരുന്നു. വരുമാനത്തില്‍ വന്‍ വര്‍ദ്ധവനാണ് ഉണ്ടായിരിയ്ക്കുന്നത്.
നവംബര്‍ അവസാനത്തോട് കൂടി സന്നിധാനത്തെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിയ്ക്കുന്നതിനും ആപത്ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏര്‍പ്പെടുത്തുന്നതിനുമായി 85 അംഗ ദേശീയ ദുരന്ത നിവാരണ സേന ശബരിമലയില്‍ എത്തി. ഇത് ആറാം വര്‍ഷമാണ് ശബരിമലയില്‍ ദുരന്ത നിവാരണ സേന എത്തുന്നത്. ശബരിമലയിലെ കൂടുതല്‍ വിശേഷങ്ങള്‍ ഇതാ...

തിരക്കേറി
ശബരിമലയില്‍ ഭക്തജനത്തിരക്കേറി

സൈന്യം
തിരക്ക് നിയന്ത്രിയ്ക്കുന്നതിനും ആപത്ഘട്ടങ്ങളില്‍ സഹായമെത്തിയ്ക്കുന്നതതിനും ദുരന്ത നിവാരണ സേന ശബരിമലയില്‍

ഭക്തിമാത്രമല്ല
അയ്യനെ കാണാനെത്തിയ ഭക്തര്‍ സന്നിധാനത്ത് ആല്‍മരങ്ങള്‍ നടുന്നു

ഒരു കൈത്താങ്ങ്
ഭക്തനെ സഹായിക്കുന്ന സൈനികന്‍

ഒരുമിച്ച് മലകയറാം
സൈനികന്റെ സഹായത്തോടെ മലകയറുന്ന ഭക്തന്‍

കല്ലും മുള്ളും
വൈകല്യം മറന്ന് അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്‍

സ്വാമി ശരണം
ഊന്നുവടിയുടെ സഹായത്തോടെ സന്നിധാനത്തേയ്ക്ക് പോകുന്ന ഭക്തന്‍

ഇരുമുടി
മാളികപ്പുറത്ത് ഭക്തര്‍ സമര്‍പ്പിച്ച ചെറു ഇരുമുടി സഞ്ചികളിലെ ഇനങ്ങള്‍ തിരിയ്ക്കുന്ന ദേവസ്വം ജീവനക്കാര്‍

നെയ്യഭിഷേകം
പാത്രത്തില്‍ നെയ്യ് ചൂടാക്കുന്ന ഭക്തര്‍

കാണിയ്ക്ക
കാണിയ്ക്കയര്‍പ്പിയ്ക്കുന്ന ഭക്തര്‍

ആഴിയിലേയ്ക്ക്
ആഴിയിലേയ്ക്ക് നാളികേരമെറിയുന്ന ഭക്ത












Click it and Unblock the Notifications