Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സജീവമാകുന്നു: അപ്പം, അരവണ നിർമാണം 11ന് ആരംഭിക്കും

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാല മുന്നൊരുക്കങ്ങള്‍ സജീവമാകുന്നു. ഭക്തര്‍ക്കായുള്ള അപ്പം, അരവണ നിർമാണം 11ന് തുടങ്ങും. ശര്‍ക്കര സംഭരിക്കേണ്ട ഗോഡൗൺ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കുന്ന ജോലികൾ പൂര്‍ത്തിയായി കഴിഞ്ഞു. അപ്പം അരവണ നിര്‍മ്മാണത്തിനായി രണ്ട് ലക്ഷം കിലോ ശർക്കരയാണ് സന്നിധാനത്ത് സ്റ്റോക്ക് ചെയ്യുക. കൂടാതെ പാതയില്‍ ഉള്‍പ്പടെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നടപ്പന്തൽ കൃഷ്ണ ശില പാകുന്ന ജോലി പുരോഗമിക്കുന്നു. നടപ്പന്തലിൽ ക്യു നിൽക്കുന്നതിനുള്ള ബാരിക്കേഡ് നിലവിലുള്ള ഇരുമ്പ് മാറ്റി സ്റ്റീൽ ഇടുന്ന ജോലികളും ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. വിരിവെക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. തീർഥാടകരെ സന്നിധാനത്തിൽ തങ്ങാൻ അനുവദിക്കുന്നില്ല.

 sabarimala-

അതേസമയം, ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം ഇന്ന്( ഞായറാഴ്ച) പത്തനംതിട്ടയില്‍ നടന്നു. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കായിരുന്നു യോഗം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്ക് ഉണ്ടായ നാശനഷ്ടവും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മാണപുരോഗതിയും പരിശോധിച്ച ഉന്നതതല സംഘത്തിന്റെ വിലയിരുത്തലും യോഗത്തില്‍ ചര്‍ച്ചയാകും. പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് റോഡ് നിര്‍മാണം വിലയിരുത്തിയത്. മൂന്ന് ചീഫ് എന്‍ജിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴ തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളും ചര്‍ച്ചയായെന്നാണ് സുചന.

വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍

ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നതിനാല്‍ അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+