• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്‍... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസത്തെ പ്രധാന വാര്‍ത്താ ചര്‍ച്ചയായി മാറിയത് ശബരിമല വിഷയം ആയിരുന്നു. അതിന് വഴിവച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയെ ഏറ്റുപിടിക്കുകയായിരുന്നു മറ്റ് രാഷ്ട്രീയ നേതാക്കള്‍.

സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്

വള്ളിക്കുന്ന്, തിരൂരങ്ങാടി, കളമശ്ശേരി, പെരിന്തൽമണ്ണ- മുസ്ലീം ലീഗ് കടുത്ത ആശങ്കയിൽ, താനൂരിൽ ഫിറോസും പരുങ്ങലിൽ

സുകുമാരന്‍ നായര്‍ക്കെതിരെ കഴിഞ്ഞ ദിവസം പരാതി കൊടുത്ത മന്ത്രി എകെ ബാലന്‍ വീണ്ടും വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിവാദം ആളിക്കത്തിക്കാന്‍ രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും എല്ലാം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍...

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

നിയമ വിരുദ്ധം

നിയമ വിരുദ്ധം

സുകുമാരന്‍ നായര്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെന്ന് ആവര്‍ത്തിക്കുകയാണ് എകെ ബാലന്‍. തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിടാന്‍ പാടില്ലായിരുന്നു എന്നും ബാലന്‍ പറയുന്നു. എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയം പറയട്ടേ

രാഷ്ട്രീയം പറയട്ടേ

സുകുമാരന്‍ നായര്‍ രാഷ്ട്രീയം പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നും എകെ ബാലന്‍ പറഞ്ഞു. എന്നാല്‍ അത് തുറന്ന് പറയാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കണം. ബിജെപി, അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന് പറയാനുള്ള ആര്‍ജ്ജവം വേണമെന്നും എകെ ബാലന്‍ വിമര്‍ശിച്ചു.

അത് തെറ്റ് തന്നെ

അത് തെറ്റ് തന്നെ

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ഈ സര്‍ക്കാരിന് തുടര്‍ ഭരണം പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് തീര്‍ത്തും തെറ്റാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് എന്നും എകെ ബാലന്‍ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയമില്ലെന്ന്

രാഷ്ട്രീയമില്ലെന്ന്

ഇതിനിടെ സുകുമാരന്‍ നായരും പ്രതികരണവുമായി രംഗത്തെത്തി. രാഷ്ട്രീയ ഉദ്ദേശത്തോടെ അല്ല അത് പറഞ്ഞത് എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

ഭീഷണിപ്പെടുത്തല്‍

ഭീഷണിപ്പെടുത്തല്‍

കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രതികരണത്തെ ആളിക്കത്തിക്കാന്‍ മുന്നില്‍ നിന്നത് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു. എകെ ബാലന്‍ പരാതി നല്‍കിയതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതും എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്..

സുരേന്ദ്രനും

സുരേന്ദ്രനും

സമാനമായ ആരോപണമാണ് കെ സുരേന്ദ്രനും ഉന്നയിച്ചിരിക്കുന്നത്. എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും യുഡിഎഫും.

 സര്‍വ്വേകള്‍ പറഞ്ഞത്

സര്‍വ്വേകള്‍ പറഞ്ഞത്

എന്നാല്‍ കേരളത്തില്‍ വോട്ടെടുപ്പിന് മുമ്പ് നടന്ന പ്രീ പോള്‍ സര്‍വ്വേകള്‍ എല്ലാം വ്യത്യസ്തമായ വിലയിരുത്തലാണ് നടത്തിയിരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം പ്രധാന വിഷയം ആവില്ലെന്നായിരുന്നു അന്ന് സര്‍വ്വേകളിലെ ഭൂരിപക്ഷ പ്രതികരണം. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം ശബരിമല വീണ്ടും ചര്‍ച്ചയായത് പോളിങ്ങിനെ ബാധിച്ചിട്ടുണ്ടാകുമോ എന്ന ആശങ്ക ഇടതുമുന്നണിയ്ക്കുണ്ട്.

എല്ലാവര്‍ക്കും പ്രതീക്ഷകള്‍

എല്ലാവര്‍ക്കും പ്രതീക്ഷകള്‍

ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ പുറത്ത് വരും മുമ്പേ തന്നെ യുഡിഎഫ് വിജയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഓരോ ബൂത്തില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎമ്മിന്റെ വിലയിരുത്തല്‍ പുറത്ത് വരും. ഇത്തവണ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയാണ് ബിജെപിയും വച്ചുപുലര്‍ത്തുന്നത്.

അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം

അസഹനീയം ഫിറോസ് ഖാന്‍... ഇത്തവണ ഇര ഋതുമന്ത്ര; ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്ന് പരിഹാസം

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

പിണറായി വിജയൻ
Know all about
പിണറായി വിജയൻ

English summary
Kerala Assembly Election 2021: Sabarimala is in lime light even after polling AK Balan asks Sukumaran Nair to be open in Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X