കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല പുണ്യഭൂമി;ഉമ്മൻചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം; ശബരിമല യുഡിഎഫിന് രാഷ്ട്രീയ ആയുധമല്ല
പുണ്യഭൂമിയാണെന്ന് ഉമ്മൻചാണ്ടി.
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യുഡിഎഫ് നിയമപോരാട്ടം നടത്തി. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

oomman chandy

യുഡിഎഫ് ശബരിമലയ്ക്കായി ചെയ്ത കാര്യങ്ങളും ഉമ്മൻചാണ്ടി വ്യക്തമാക്കി.യുഡിഎഫ് സര്‍ക്കാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.
നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി. ശബരിമല വികസനം- 456.21 കോടി,ശബരിമല മാസ്റ്റര്‍ പ്ലാന്‍- 115 കോടി
ശബരിമല റോഡുകള്‍- 1041 കോടി
സീറോ വേസ്റ്റ് ശബരിമല- 10 കോടി
കണമലയില്‍ പാലം- 7 കോടി
മാലിന്യസംസ്‌കരണ പ്ലാന്റ് ആരംഭിച്ചു
പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍
8 ക്യൂ കോംപ്ലക്‌സും അണ്ടര്‍പാസും
സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കൂടാതെ പമ്പയില്‍ ആരോഗ്യഭവന്‍
നിലയ്ക്കലില്‍ നടപ്പാതകളോടുകൂടിയ 14 മീറ്റര്‍ വീതിയുള്ള റോഡുകള്‍, പതിനായിരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴല്‍ക്കിണറുകള്‍.5വര്‍ഷ ഗ്യാരന്റിയോടെ 75.2 കി.മീ റോഡും 3 വര്‍ഷ ഗ്യാരന്റിയോടെ 124 കി.മീ റോഡും പുനരുദ്ധരിച്ചു.
തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി ഈടാക്കിയിരുന്ന 20 ശതമാനം അധിക ബസ് ചാര്‍ജ് പിന്‍വലിച്ചുവെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾകോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രംസിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം

ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
PM Modi takes first dose of Covid-19 vaccine | Oneindia Malayalam

English summary
Sabarimala is not a political weapon for the UDF,It is holiland Says Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X