കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം; എറണാകുളം സംഭവം ഓര്‍മിപ്പിച്ച് പിണറായി

Google Oneindia Malayalam News

Recommended Video

cmsvideo
തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം| Oneindia Malayalam

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കി പിണറായി വിജയന്‍. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തേയും രൂക്ഷമായി വിമര്‍ശിച്ചു.

വിഷയത്തില്‍ ആദ്യം സമവായ നീക്കങ്ങള്‍ നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ അത് വേണ്ടെന്ന് വെച്ചിരിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇന്നലെ നടന്ന രണ്ട് യോഗങ്ങളങ്ങളിലും മുഖ്യമന്ത്രി വ്യക്തമാക്കിയത്. നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

ഈ മാസം 16 ന് നടന്ന ആദ്യയോഗത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്ന് വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ സമവായ ചര്‍ച്ചയ്ക്കുള്ള അവസരംവും അദ്ദേഹം തുറന്നിട്ടിരുന്നു. എന്നാല്‍ തന്ത്രിയും പന്തളം കൊട്ടാരം പ്രതിനിധികളും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.

ശബരിമലയില്‍ അവകാശവാദങ്ങള്‍

ശബരിമലയില്‍ അവകാശവാദങ്ങള്‍

ശബരിമലയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പന്തളം കൊട്ടാരത്തിനം താഴ്മണ്‍ തന്ത്രി കുടുംബത്തിനുമെതിരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇന്നലെ പത്തനംതിട്ടയില്‍ നടന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രതികരിച്ചത്.

കുടിയേറിയ ബ്രാഹ്മണര്‍

കുടിയേറിയ ബ്രാഹ്മണര്‍

ശബരിമലയില്‍ ആചാരങ്ങള്‍ തെറ്റിച്ചാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതരെ ആയിരുന്നു മുഖ്യമന്ത്രി പ്രധാന വിമര്‍ശനം. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടംബം.

തന്ത്രിയുടെ ബ്രഹ്മചര്യം

തന്ത്രിയുടെ ബ്രഹ്മചര്യം

തങ്ങളുടെ കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്. നെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് നമുക്കെല്ലാം അറിയാം.

തന്ത്രിക്ക് അവകാശമില്ല

തന്ത്രിക്ക് അവകാശമില്ല

ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് പോയ ഒരു ഘട്ടമുണ്ടായി. അതാണ് എര്‍ണാകുളത്ത് ഉണ്ടായ സംഭവമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ക്ഷേത്രം പൂട്ടിപോകാന്‍ തന്ത്രിക്ക് അവകാശമില്ല.

വടികൊടുത്ത് അടിവാങ്ങും

വടികൊടുത്ത് അടിവാങ്ങും

ശബരിമലയിലെ സ്ഥിതി സംബന്ധിച്ച് സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ബോര്‍ഡ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. വ്യക്തമായ പഠനം നടത്താതെ ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനമെങ്കില്‍ വടികൊടുത്ത് അടിവാങ്ങുമെന്നും മുന്നറിയിപ്പും നല്‍കി.

ജനാധിപത്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

ജനാധിപത്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

ഭരണഘടന അംഗീകരിക്കുമെന്ന് സത്യപ്രതിഞ്ജ ചെയ്താണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതേ സര്‍ക്കാര്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് രാജ്യത്തെ ജനാധിപത്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

എല്‍ഡിഎഫ് നിലപാട്

എല്‍ഡിഎഫ് നിലപാട്

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ അപാകതയുണ്ടെന്ന തോന്നല്‍ സര്‍ക്കാറിനില്ല. ആരാധനാലയങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യനീതി എന്നതാണ് എല്‍ഡിഎഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ അവകാശം

ക്ഷേത്രത്തിന്റെ അവകാശം

ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ അവകാശമെന്നും മുഖ്യമന്ത്രി നേരത്തെ തിരുവനന്തപുരത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്ന്തളം കൊട്ടാരത്തിന് ഉത്സവകാലത്ത് ചില ഉത്തരവാദിത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തുടര്‍ന്നും നിര്‍വഹിക്കാം.

എല്ലാവരും ഉള്‍ക്കൊള്ളണം

എല്ലാവരും ഉള്‍ക്കൊള്ളണം

ഇല്ലാത്ത അധികാരമുണ്ടെന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധാരണ മാറ്റാന്‍ യാഥാര്‍ഥ്യം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വനത്താണെന്നത് എല്ലാവരും ഉള്‍ക്കൊള്ളണം.

1949 ലെ കവനന്റ്

1949 ലെ കവനന്റ്

1949 ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കവനന്റില്‍ രാജകുടംബം കക്ഷിയാരുന്നില്ല. കടക്കെണികാരണം പന്തളം രാജ്യവും ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും നേരത്തെ തന്നെ തിരിവിതാംകൂറിന് അടിയറവ് വെച്ചിരുന്നു.

കേരളത്തിന്റെ സ്വത്തായി മാറി

കേരളത്തിന്റെ സ്വത്തായി മാറി

തിരുവിതാംകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉള്‍പ്പടേയുള്ള ക്ഷേത്രങ്ങള്‍ കവനന്റ് പ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്റേത് ആയി മാറുകയും തുടര്‍ന്ന് ഐക്യകേരളം വന്നപ്പോള്‍ അവയെല്ലാം കേരളത്തിന്റെ സ്വത്തായി മാറുകയും ചെയ്തു. പിന്നീട് ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവശ്വം ബോര്‍ഡ് രുപവത്കരിക്കുകയും അന്നുമുതല്‍ ശബരിമല ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ആവുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീഡിയോ

മുഖ്യമന്ത്രിയുടെ പ്രസംഗം

English summary
sabarimala is not the property of panthalam kings; pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X