കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല', കടകംപളളിയെ ട്രോളി ജയശങ്കർ!

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചതിന് പിന്നാലെ മന്ത്രി കടകംപളളി സുരേന്ദ്രനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ദേവസ്വം മന്ത്രിക്കെന്ന് പുന്നല പറഞ്ഞതിനൊക്കെ പുല്ലുവിലയാണ് എന്നും ഇതുകൊണ്ടൊന്നും കടകംപളളിയെ പരിഹസിക്കാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പറയുന്നു.

 'മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ്'! ഫാത്തിമയുടെ സഹപാഠി ലത്തീഫിന് അയച്ച വോയിസ് മെസ്സേജ്! 'മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ്'! ഫാത്തിമയുടെ സഹപാഠി ലത്തീഫിന് അയച്ച വോയിസ് മെസ്സേജ്!

പുനപരിശോധനാ ഹര്‍ജികളില്‍ തീരുമാനം വരുന്നത് വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ട എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ നിലപാട് സുപ്രീം കോടതിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണ് എന്നും നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആരോപിച്ചിരുന്നു.

sabarimala

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്: ' ശബരിമല ക്ഷേത്രത്തിൽ യുവതികളെ നിർബാധം പ്രവേശിപ്പിക്കണം, സുപ്രീംകോടതി വിധി അപ്പാടെ നടപ്പാക്കണം, നവോത്ഥാന മൂല്യങ്ങൾ മങ്ങാതെ മായാതെ നിലനിർത്താൻ സർക്കാരിനു ബാധ്യതയുണ്ട് എന്നു പറഞ്ഞ പുന്നല ശ്രീകുമാർ ദേവസ്വം മന്ത്രി രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്നു എന്നൊരു കുത്തുവാക്കും പറഞ്ഞു.

ഇതൊന്നും കേട്ടാൽ പ്രകോപിതനാകുന്നയാളല്ല, സഖാവ് കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം ദേവസ്വം മന്ത്രി മാത്രമല്ല സഹകരണ മന്ത്രി കൂടിയാണ്. തന്ത്രിയോടും മേൽശാന്തിയോടും സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള ആളാണ്. അതുകൊണ്ട് പുന്നലയുടെ വാക്കിന് പുല്ലുവിലയാണ്. ആക്ടിവിസ്റ്റുകളെ ശബരിമല കയറ്റുന്ന പ്രശ്നമില്ല. (മലയാറ്റൂർ മല കയറാൻ തടസമില്ല). നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല. സ്വാമിയേ ശരണമയ്യപ്പ'!

English summary
Sabarimala Issue: Advocate A Jayashankar trolls Kadakampalli Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X