• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി പോസ്റ്റ്, ആഷിഖ് അബുവിന് പൊങ്കാല

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് സംഘപരിവാർ അനുകൂലികൾ അടക്കം ചിലർ. പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം സുപ്രീം കോടതി വിധിക്കൊപ്പമാണ്. പ്രൊഫ. എം ലീലാവതിയും എം മുകുന്ദനും അടക്കമുള്ളവർ വിധിയെ അനുകൂലിച്ച് രംഗത്ത് വന്നു.

''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല

ഇടതുപക്ഷ സഹയാത്രികൻ കൂടിയായ ആഷിഖ് അബുവും ശബരിമല വിഷയത്തിൽ പ്രതികരണവുമായി രംഗത്തുണ്ട്. ഫേസ്ബുക്കിലെ പോസ്റ്റിന് പിന്നാലെ പതിവ് പോലെ തെറിവിളികളുമായി സംഘപരിവാരങ്ങൾ രംഗത്ത് വന്നും കഴിഞ്ഞു.

സംഘപരിവാറിന്റെ ഉദ്ദേശം

സംഘപരിവാറിന്റെ ഉദ്ദേശം

ആഷിഖ് അബുവിന്റെ പോസ്റ്റ് ഇതാണ്: സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്.

നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്

നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്

അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !

പിന്നാലെ പൊങ്കാല

പിന്നാലെ പൊങ്കാല

ഈ പോസ്റ്റിന് പിന്നാലെ നൂറ് കണക്കിന് പേരാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകൾ വായിക്കാം: അബുക്ക നാട്ടിൽ ഉണ്ടായിരുന്നു അല്ലെ... ശശി സഖാവിന്റെ വിപ്ലവപ്രവർത്തനം പുറത്തു വന്നതിനു ശേഷം അധികം കാണാറില്ല

ആ വിധിയെന്തായി

ആ വിധിയെന്തായി

കുറച്ചു മുൻപേ വേറൊരു വിധി ഉണ്ടായിരുന്നു സുപ്രീം കോടതിയുടെ.... ഭൂമിയിലെ മാലാഖാമാർക്ക് ശമ്പളം കൂട്ടി കൊടുത്തുകൊണ്ടുള്ള വിധി... ബഹുമാന്യനായ മുഖ്യമന്ത്രിയും ഏറ്റെടുത്ത കാര്യമാണ് എന്നിട്ടു വല്ലതും നടന്നോ..... യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ എന്തേ മുട്ട് വിറച്ചോ.... അപ്പോൾ എന്താണ് ഉദ്ദേശം എന്നത് ജനങ്ങൾ തീരുമാനിക്കുക

സഖാക്കളും പെടുമോ

സഖാക്കളും പെടുമോ

അല്ല സഖാവേ സംഘപരിവാരം എന്ന് പറയുമ്പോ ഈ സഖാക്കളൊക്കെ പെടോ? അല്ല !! റോഡിൽ ഇറങ്ങിയവരിൽ കുറേ സഖാക്കളേയും കണ്ടിരുന്നു അതോണ്ട് ചോദിച്ചതാ..!! ബൈ ദി ബൈ ഇങ്ങനെ പോയാൽ മുഖ്യമന്ത്രിയും നേതാക്കളും മാത്രേ കാണുള്ളു അണികളുണ്ടാവില്ല "സഖാവേ"

ഇത് ഞങ്ങൾ നോക്കിക്കോളാം

ഇത് ഞങ്ങൾ നോക്കിക്കോളാം

സഖാവ് സ്വന്തം കുടുംബക്കാര്യം നോക്കിയിരുന്നാൽ മതി ഇത് ഞങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്തോളാം.. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വന്ന് നമ്മുക്കൊരു മുഖ്യമന്ത്രി ഉണ്ട് എന്നുകൂടെ എഴുതി പിടിപ്പിക്കാതെ പുള്ളിയ്ക്ക് ഒരു സമാധാനവും ഇല്ല. അണ് നിനക്കും നിന്റെ മീൻ വറുത്ത ഫെമിനി ചീക്കും മാത്രമേ രാഷ്ടീയം കളിക്കാൻ അറിയാവു എന്ന് വിചാരിച്ചോ.

തീവ്രവാദി ഹാഷിഷ് അബുവേ

തീവ്രവാദി ഹാഷിഷ് അബുവേ

ആഹാ കഞ്ചാവ് എന്തേ അഭിപ്രായം പറയാന്‍ താമസിച്ചത് എന്ന് നോക്കിയിരിക്കുവായിരുന്നു.. ഹിന്ദുക്കളെ മുഴുവന്‍ സംഘപരിവാറുകാരനാക്കുന്ന തീവ്രവാദി ഹാഷിഷ് അബുവേ... പോയി akg സെന്‍ററില്‍ ഇരുന്ന് നീട്ടിയൊരു ഇന്‍ക്വിലാബ് വിളി. തെരുവിൽ ചുബന സമരം പോലെയുള്ള പ്രതിഷേധം മാത്രമേ പാടുള്ളു എന്നാണ് അബു പറയുന്നത്. വരുന്ന സംസ്‌ഥാന ഫിലിം അവർഡിൽ മായാനദിക്ക് കുറെ അവാർഡ് പ്രതീക്ഷിക്കാം

പൊരിച്ച മീൻ

പൊരിച്ച മീൻ

നീ ഒരു പൊരിച്ച മീൻ പോലും ആ ഫെമിനിച്ചിക്ക് വാങ്ങിക്കൊടുക്കുന്നില്ല....! ഇപ്പോ പടം ഒന്നും ഇല്ലേ.....? ആടുവളർത്തൽ നല്ല ബിസിനസ്സ് ആണ്..! കാണ്ടാമൃഗവും താങ്കളുമായി ഒരു തൊലിക്കട്ടി മൽസരം നടത്താൻ തീരുമാനിച്ചാൽ താങ്കളാണു എതിരാളി എന്നറിയുന്ന കാണ്ടാമൃഗം മൽസരിക്കാതെ തിരിചോടും ഉറപ്പ്‌.. എന്ന തരത്തിലാണ് കമന്റുകൾ

ഫേസ്ബുക്ക് പോസ്റ്റ്

ആഷിഖ് അബുവിന്റെ പോസ്റ്റ് വായിക്കാം

ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ

English summary
Social Media attack against Aashiq Abu in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more