ശബരിമല വിഷയം: പിണറായിക്കെതിരെ സിപിഐ, സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം, വിധി നടപ്പാൻ തിടുക്കം കാട്ടി!!
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ശബരിമല വിധി വന്നതിന് ശേഷം ആദ്യഘട്ടത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പ്രസ്താവനകള്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും കൗൺസിലിൽ വിമർശനം ഉയർന്നു.
അതേസമയം സിപിഐ കൗണ്‍സിലില്‍ വെച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തല്‍ ഇല്ല. ശബരിമലയില്‍ വനിത പോലീസിനെ വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത് അനവസരത്തിലാണെന്നും വിമര്‍ശനമുണ്ട്.ശബരിമല വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യതിടുക്കം കാട്ടിയെന്ന് യോഗം വിലയിരുത്തി.

ബന്ധപ്പെട്ടവരുമായി ചര്‍ച്ചയില്ലാതായത് അനുരജ്ഞനത്തിന്റെ സാധ്യതയില്ലാക്കിയെന്നും സിപിഐ കൊൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം ഇപ്രാവശ്യം മുതല്‍ മലയരയര്‍ക്ക് തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയില്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് പറഞ്ഞ് സിപിഎം മലയരയ വിഭാഗത്തെ തെറ്റിധരിപ്പിക്കുകയാണ്. ഹൈന്ദവ ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജാതി രാഷ്ട്രീയം കളിക്കാനുള്ള സിപിഎം തന്ത്രങ്ങള്‍ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിന്റെ പരാമർശം പുറത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications