കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം... സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ പ്രക്ഷോഭം.. മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

എട്ടു ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വിധി ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് പുറപ്പെടുവിക്കുക.

കേസിന്‍റെ വാദത്തിനിടയില്‍ ഉടനീളം ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതില്‍ വിലക്ക് വേണ്ടെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഏവരും വിധിയെ ഉറ്റുനോക്കുകയാണ്. അതേസമയം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും തടയുമെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി.

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനം

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ സ്വീകരിച്ചത്.

സര്‍ക്കാര്‍

സര്‍ക്കാര്‍

ഹിന്ദുവിശ്വാസം പിന്തുടരുന്ന ക്ഷേത്രത്തില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്നും ക്ഷേത്രപ്രവേശനത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്ന ചട്ടം ബി റദ്ദാക്കുന്നതിന് രകം സ്ത്രീകള്‍ക്കെതിരെയുള്ള ഭാഗം ഒഴിവാക്കി മാറ്റിവായിച്ചാല്‍ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെ്ടത്ത്.

സുപ്രീം കോടതി

സുപ്രീം കോടതി

പ്രായം നോക്കി സ്ത്രീകളെ വിലക്കരുതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള നിലപാടാണ് സുപ്രീം കോടതിക്ക്.ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ടതെന്ന് അമിക്കസ്‌ക്യൂറി രാജുരാമചന്ദ്രന്‍ കോടതിയെ അറിയിച്ചത്. അതേസമയം നിലവിലെ ആചാരം തുടരണമെന്ന് മറ്റൊരു അമിക്കസ് ക്യൂറിയായ രാമമൂര്‍ത്തി കോടതിയെ അറിയിച്ചു.

പച്ചക്കൊടി?

പച്ചക്കൊടി?

അതേസമയം വാദത്തിലുട നീളം ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ വിലക്കാവിശ്യമില്ലെന്ന നിരീക്ഷണം സ്വീകരിച്ച സുപ്രീം കോടതിക്കെതിരെ ഹിന്ദുമഹാസഭ രംഗത്തെത്തി. ഹരജിക്കാരും സര്‍ക്കാരും ഹിന്ദു വിരുദ്ധരാണെന്നും ക്ഷേത്ര്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ബലം പ്രയോഗിച്ച് തടയുമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ വ്യക്തമാക്കി.

അനുവദിക്കില്ല

അനുവദിക്കില്ല

ആരൊക്കെ ബഹളം വെച്ചാലും ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല. അത്തരം നീക്കങ്ങള്‍ എന്തുവില കൊടുത്തും തടയും. ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവാറില്ല. അവരുടെ ആരാധനാലയങ്ങളില്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

അനുവദിക്കില്ല

അനുവദിക്കില്ല

ആരൊക്കെ ബഹളം വെച്ചാലും ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല. അത്തരം നീക്കങ്ങള്‍ എന്തുവില കൊടുത്തും തടയും. ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവാറില്ല. അവരുടെ ആരാധനാലയങ്ങളില്‍ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

വിശ്വാസികള്‍ക്ക്

വിശ്വാസികള്‍ക്ക്

ക്ഷേത്രം നോക്കി നടത്താന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലേങ്കില്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ശബരിമല വിശ്വാസികളുടെ കൈയ്യില്‍ ഏല്‍പ്പിക്കണം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്‍റ് ചന്ദ്രപ്രകാശ് കൗശിക് ജനറല്‍ സെക്രട്ടറി മുന്നാകുമാര്‍ എന്നിവര്‍ വ്യക്തമാക്കി.

ഹൈന്ദവരോട് മാപ്പ് പറയണം

ഹൈന്ദവരോട് മാപ്പ് പറയണം

ഹിന്ദു സ്ത്രീകളെ അപമാനിച്ച മീശ നോവല്‍ പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ പത്രാധിപര്‍ ഹിന്ദുക്കളോട് മാപ്പ് പറയണം. പുസ്തകത്തിനും പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണം.

ലൗ ജിഹാദ്

ലൗ ജിഹാദ്

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ലവ് ജിഹാദിന്‍റെ പേരില്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അവരുടെ മതത്തില്‍ നിന്ന് ഇരുപത് ഇരട്ടി പേഹെ ഹിന്ദു മതത്തിലേക്ക് കൊണ്ടു വരുമെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി.

English summary
sabarimala issue hindu mahasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X