കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഉടക്കി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുപ്പണിഞ്ഞ് പിസി, വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
നിയമസഭയില്‍ പ്രതിപക്ഷ ബഹളം | Oneindia Malayalam

തിരുവനന്തപരും: ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രക്ഷോഭം. ചോദ്യോത്തരവേള തുടങ്ങിയ മുതല്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടങ്ങുകയായിരുന്നു. ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

പ്രളയാനന്തര വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ തുടങ്ങിയതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയും ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് സ്പീക്കറുടെ ഇരിപ്പിടം വളയുകയുമായിരുന്നു.

അഭ്യര്‍ത്ഥിച്ചെങ്കിലും

അഭ്യര്‍ത്ഥിച്ചെങ്കിലും

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നും ദയവായി ശാന്തരാകണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം

പ്രതിപക്ഷത്തിന്റെ പ്രതിഷേധം

നിങ്ങളുടെ ആവശ്യം ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കെടുക്കാം എന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അതിനു ചെവികൊള്ളാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയ്യാറായില്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വകവെക്കാതെയാണ് പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറപടി നല്‍കിയത്.

ശബരിമല

ശബരിമല

അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞായിരുന്നു പിസി ജോര്‍ജ്ജ് നിയമസഭയിലെത്തിയത്. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.

കറുപ്പണിഞ്ഞ്

കറുപ്പണിഞ്ഞ്

ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമെന്നായിരുന്നു പിസി ജോര്‍ജ്ജ് വ്യക്തമാക്കിയത്. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി. സി. ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാവനത നിലനിര്‍ത്താന്‍

പരിപാവനത നിലനിര്‍ത്താന്‍

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായയോ സിപിഎമ്മുമായോ യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍

സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍

ബിജെപി സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ജനപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും പൂഞ്ഞാര്‍ മാതൃകയില്‍ കേരളം മുഴവന്‍ മത്സരിക്കാനാണ് നോക്കുന്നതെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. പിസി ജോര്‍ജ്ജിന് പുറമെ ബിജെപി എംഎല്‍എ ഒ. രാജഗോപാലും ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ റോഷി അഗസ്റ്റിനും കറുപ്പണിഞ്ഞണ് സഭയില്‍ എത്തിയത്.

കെഎം ഷാജി

കെഎം ഷാജി

ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജി എംഎല്‍എ സുപ്രീകോടതിയുടെ സ്‌റ്റേയുടെ പിന്തുണയോടെ ശബരിമലയില്‍ എത്തി. തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്നായിരുന്നു സഭയിലേക്ക് എത്തുന്നതിന് മുമ്പ് കെഎം ഷാജി പ്രതികരിച്ചത്.

അനാവശ്യ തിടുക്കം

അനാവശ്യ തിടുക്കം

റജിസ്റ്ററില്‍ നിന്ന് സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യ തിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനം

ഇന്നലെയാണ് നിയമസഭാ സമ്മേളനം ഔദ്യോഗികമായി അരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഡിസംബര്‍ 13 ന് സഭ പിരിയും. ആദ്യ ദിവസമായി ചൊവ്വാഴ്ച്ച് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിരുന്നില്ല

English summary
sabarimala issue in kerala niyamasabha session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X