കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രതിഷേധം; പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ചു!!

Google Oneindia Malayalam News

Recommended Video

cmsvideo
കല്ലേറിൽ പരിക്കേറ്റ പ്രവർത്തകൻ മരിച്ചു | Oneindia Malayalam

പന്തളം: ശബരിലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെച്ച് പന്തളത്ത് നടന്ന പ്രതിഷേധത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി മരിച്ചു. ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള സംഘർഷത്തിനിടെ പരിക്കുപറ്റിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്.

<strong>ശബരിമലയിൽ നടന്നത് വേദനാജനകം; സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്ന് വെള്ളാപ്പള്ളി, നിരാശ!!</strong>ശബരിമലയിൽ നടന്നത് വേദനാജനകം; സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമെന്ന് വെള്ളാപ്പള്ളി, നിരാശ!!

ബുധനഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. കൂരമ്പാല സ്വദേശിയാണ് ഇദ്ദേഹം. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ശബരിമല കർമസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഎം ഓഫിസിൽനിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാൾ‌ക്കു പരിക്കു പറ്റിയത്.

സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം

സിപിഎം ഓഫീസുകൾക്ക് നേരെ അക്രമം


ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുകായിരുന്നു. പലയിടത്തും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.

അടിയന്തിര യോഗം

അടിയന്തിര യോഗം


അതേസമയം ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. രാത്രി എട്ടുമണിയോടെയായിരുന്നു യോഗം. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായത്.

അതീവ ജാഗ്രത

അതീവ ജാഗ്രത


ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

തലസ്ഥാനത്ത് തെരുവ് യുദ്ധം

തലസ്ഥാനത്ത് തെരുവ് യുദ്ധം


കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ശബരിമല കർമ്മ സമിതിയുടേയും ബിജെപിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നത്. തിരുവനന്തപുരത്ത് തെരുവ് യുദ്ധത്തിന് സമാനമായ സംഭവങ്ങളായിരുന്നു അരങ്ങേറിയിരുന്നത്.

English summary
Sabarimala issue; One death in stone pelting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X