Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിവാദം; ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി, പത്മകുമാറിനോട് പരമപുച്ഛം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സമവായ ചര്‍ച്ച വിളിച്ചിരിക്കുകയാണ്. പതിനാറാം തിയ്യതി രാവിലെ പത്തിനാണ് ചര്‍ച്ച. പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍, അയ്യപ്പ സേവാ സംഘം, തന്ത്രി കുടുംബം എന്നിവരാണ് സമവായ യോഗത്തില്‍ പങ്കെടുക്കുക. ബിജെപിയെ ക്ഷണിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നം പരഹരിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

sabarimala

ചര്‍ച്ചയിലേക്ക് പോകുന്നവര്‍ പോകട്ടെ. പ്രശ്‌നം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നില്ല. ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പ്രതീക്ഷയില്ല. ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രി മീശ പിരിച്ചപ്പോള്‍ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍. ബോര്‍ഡ് പ്രസിഡന്റിനോട് പരമ പുച്ഛമാണ്. പത്മകുമാര്‍ രാജിവയ്ക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. ശബരിമല ക്ഷേത്രത്തില്‍ ഒരു യുവതി കയറിയാല്‍ കൂട്ട ആത്മഹത്യ നടക്കുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. ശിവസേന സംസ്ഥാന നേതാവായ പെരിങ്ങമല അജിയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറായ വനിതാ പ്രവര്‍ത്തകരെ ഒരുക്കിയിരിക്കുകയാണ് ശിവസേന.

ഹിന്ദു പാരമ്പര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്ന് വിഎച്ച്പി മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. വിശ്വാസം സംരക്ഷിക്കണം. സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിച്ചാല്‍ ഈ മാസം 18ന് ഹര്‍ത്താലായിരിക്കുമെന്നും തൊഗാഡിയ പറഞ്ഞു.

എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+