രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേക്ക് മാറ്റി; രക്തത്തിലെ പഞ്ചസാരയിൽ വ്യതിയാനം!!
കൊട്ടാരക്കര: രാഹുൽ ഈശ്വറിനെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത അദ്ദേഹം കൊട്ടാരക്കര സബിജയിലിൽ കഴിയുകയായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്. രാഹുൽ ഈശ്വർ അടക്കം അഞ്ച് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹരി നാരായണൻ (43), പ്രതീഷ് വിശ്വനാഥൻ (38), അർജ്ജുൻ, ( 24) പ്രശാന്ത് ഷിനോയ് (34)സെൽ റൂമിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊട്ടാരക്കര സബ്ജയിലിൽ നിന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്
Recommended Video



Click it and Unblock the Notifications