കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടോ മുഖ്യമന്ത്രീ.. ഞങ്ങളുടെ കാലിൽ ചെരിപ്പുണ്ട്.. ശബരിമല വിവാദത്തിൽ കത്തിക്കയറി ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിവാദത്തിൽ ഹാലിളകി ശോഭ ചേച്ചി | Oneindia Malayalam

തിരുവന്തപുരം: ശബരിമല വിഷയത്തില്‍ ഇതുവരെ ഗാലറിയില്‍ ഇരുന്ന ബിജെപി ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാവുകയാണ്. ബിജെപി മാത്രമല്ല പോഷക സംഘടനകളും സമരരംഗത്തുണ്ട്. ശബരിമല വിധിയില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് സ്ത്രീകള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

ശരണമന്ത്രങ്ങള്‍ ഉയര്‍ത്തിയുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോഴാകട്ടെ കാര്യങ്ങള്‍ അത്ര മാന്യമായിരുന്നില്ല താനും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കത്തിക്കയറിയ ഉദ്ഘാടന ശോഭാ സുരേന്ദ്രന്‍ അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് വരെ പറഞ്ഞ് കളഞ്ഞു.

ഹാലിളകി ശോഭാ സുരേന്ദ്രൻ

ഹാലിളകി ശോഭാ സുരേന്ദ്രൻ

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച പിണറായിയെ അതിരൂക്ഷമായ വാക്കുകള്‍ കൊണ്ടാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരിട്ടത്. ശബരിമലയില്‍ അനീതിയുണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടി കോടതിയില്‍ പോയോ എന്ന് ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചോദിച്ചു.

ഭ്രാന്തുണ്ടെങ്കിൽ ചികിത്സിക്കണം

ഭ്രാന്തുണ്ടെങ്കിൽ ചികിത്സിക്കണം

കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ പ്രതിഷേധം മുഖ്യമന്ത്രി കണ്ടതാണ്. അതൊന്നും കാണാതെ ഏതോ ഒരുത്തിക്ക് വേണ്ടി സംരക്ഷണം ഒരുക്കാനാണ് തീരുമാനമെങ്കില്‍ അത് നടക്കില്ല. പിണറായി വിജയന്റെ രോഗമെന്തെന്ന് കേരളത്തിലെ എല്ലാ വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഭ്രാന്തുണ്ടെങ്കില്‍ സിപിഎം നേതാക്കള്‍ അത് മനസ്സിലാക്കി ചികിത്സിക്കണം.

വീടിന് മുന്നിൽ സമരം

വീടിന് മുന്നിൽ സമരം

അല്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ചെരിപ്പ് കൊണ്ട് അടി വാങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി. പണ്ട് ഗുരുവായൂരില്‍ വെച്ച് ഒരു മുഖ്യമന്ത്രിക്ക് ആ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കാതിരുന്നാല്‍ നല്ലതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. റിവ്യൂ ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാമജപസദസ്സിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അച്ഛനെ രക്ഷിക്കണേ അയ്യപ്പാ

അച്ഛനെ രക്ഷിക്കണേ അയ്യപ്പാ

മുഖ്യമന്ത്രിയുടെ ഭാര്യ കമല ചേച്ചി, അമൃതാനന്ദമയി കോളേജില്‍ പഠിച്ച മകള്‍ വീണ അടക്കം പ്രാര്‍ത്ഥിക്കുന്നത് തലയില്‍ ആള്‍ത്താമസം ഇല്ലാത്ത അച്ഛനെ രക്ഷിക്കണേ അയ്യപ്പാ എന്നാണ്. കേരളത്തിന് പുറത്ത് നിന്ന് വനിതാ പോലീസിനെ കൊണ്ട് വരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയന്‍ വിളിച്ചാല്‍ കേരളത്തിന് പുറത്ത് എവിടെ നിന്ന് വനിതാ പോലീസിനെ കിട്ടാനാണ് എന്നും ശോഭ പരിഹസിച്ചു.

ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്

ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്

ബിഷപ്പിനെ വിലയ്ക്ക് വാങ്ങി, ശശിക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുന്ന പിണറായി ആണ് പറയുന്നത് ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന്. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ. എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്. ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പോകണമെങ്കില്‍ അത് തങ്ങളുടെ നെഞ്ചിനെ മറികടന്ന് വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ

ഉത്തർ പ്രദേശിൽ മോദിയുടെ അപരൻ ബിജെപി വിട്ടു! അഭിനന്ദൻ പതകും കോൺഗ്രസിലേക്ക്ഉത്തർ പ്രദേശിൽ മോദിയുടെ അപരൻ ബിജെപി വിട്ടു! അഭിനന്ദൻ പതകും കോൺഗ്രസിലേക്ക്

English summary
Shobha Surendran slams Pinarayi Vijayan in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X