കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല', ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എംഎൽഎ പ്രതിഭ!

Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ശബരിമലയിൽ യുവതീ പ്രവേശനം നടത്തേണ്ട എന്ന സർക്കാർ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ഇടത് എംഎൽഎ പ്രതിഭ. നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല എന്ന് പ്രതിഭ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാധ്യമങ്ങളേയും പ്രതിഭ എംഎൽഎ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻഎയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻ

'കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ.. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. RSS കാരും പകൽ കോൺഗ്രസും രാത്രി RSS കാരും ആയി കഴിയുന്ന ചിലർ CPIM ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം.

sabarimala

ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്ക്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്പർ 1 ഗവൺമെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർക്ക് മനസ്സിലാകും..

ഞങ്ങൾക്കറിയാം വരുന്ന ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിയ്ക്കാനായി കഴിഞ്ഞ വർഷം ആട്ടിൻ തോലുമിട്ട് ആട്ടിൻ കുഞ്ഞുങ്ങൾക്കിടയിലേക്ക് വരാൻ ചെന്നായ്ക്കളെ നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്‌ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട.. ശബരിമല ധർമ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ'.

English summary
Sabarimala Issue: U Prathibha MLAs facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X