കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിയുടെ പ്രചാരണ വിഷയം ശബരിമല.... മുഖ്യപ്രചാരണമാക്കണമെന്ന് ആര്‍എസ്എസ്!!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ട് ആര്‍എസ്എസ്. ബിജെപിയുടെ എല്ലാ പരിപാടികളും തങ്ങളുടെ ശ്രദ്ധ പതിയണമെന്നാണ് നിര്‍ദേശം. ശബരിമലയില്‍ കേന്ദ്രീകരിച്ചായിരിക്കണം പ്രചാരണമെന്നാണ് പ്രധാന നിര്‍ദേശം., സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്ന സാഹചര്യത്തില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രചാരണം ഗംഭീരമാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രത്തില്‍ നിന്ന് തീപ്പൊരി നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. അതേസമയം കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. സുരേന്ദ്രന്‍ തന്നെ മത്സരിക്കുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് ഇടപെടുന്നു

ആര്‍എസ്എസ് ഇടപെടുന്നു

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയുണ്ട് ആര്‍എസ്എസിന്. മികച്ച നേതാക്കള്‍ക്കൊന്നും സീറ്റ് ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. പല അനുകൂല സാഹചര്യങ്ങള്‍ വന്നിട്ടും കേരളത്തിലെ നേതാക്കള്‍ അത് മുതലെടുക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. കേന്ദ്ര നേതൃത്വം നിരന്തരം ആര്‍എസ്എസ് സംസ്ഥാന സമിതിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്.

ശബരിമല മുഖ്യ വിഷയം

ശബരിമല മുഖ്യ വിഷയം

ശബരിമല വിഷയം മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടത്. കൊച്ചിയില്‍ നടന്ന സമന്വയ ബൈഠക്കിലാണ് ഈ തീരുമാനം ഉണ്ടായത്. അതേസമയം ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പങ്കെടുത്തതും ആര്‍എസ്എസിന് നേട്ടമായി. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വിഷയം ഉന്നയിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിനെ ബിജെപി തള്ളിയിരുന്നു.

തീവ്ര ഹിന്ദുത്വത്തിലേക്ക്

തീവ്ര ഹിന്ദുത്വത്തിലേക്ക്

ശബരിമല വിഷയം കേരളത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ബിജെപിക്ക് ഇതില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്നും ആര്‍എസ്എസിന് കരുതുന്നു. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ് താല്‍പര്യപ്പെടുന്നതും ഇതുകൊണ്ടാണ്. തീവ്ര ഹിന്ദുത്വം വിജയിക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിരുന്നു.

ശ്രീധരന്‍പിള്ളയ്ക്ക് അതൃപ്തി

ശ്രീധരന്‍പിള്ളയ്ക്ക് അതൃപ്തി

പത്തനംതിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴഞ്ഞതില്‍ ശ്രീധരന്‍പിള്ളയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അവസാന നിമിഷം വരെ ശ്രമിച്ച് തഴയപ്പെട്ടതിലാണ് അദ്ദേഹത്തിന് അതൃപ്തി. ഇനി മാറ്റാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിനറിയാം. ആര്‍എസ്എസായിരുന്നു പിള്ളയുടെ പേര് വെട്ടിയത്. കൃഷ്ണദാസ് പക്ഷത്തിനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുണ്ട്. ആറ്റിങ്ങള്‍ ഉറപ്പിച്ചിരുന്ന പികെ കൃഷ്ണദാസ് സ്വന്തം ഗ്രൂപ്പിലെ ശോഭാ സുരേന്ദ്രന് ആ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.

ലക്ഷ്യം സിപിഎം

ലക്ഷ്യം സിപിഎം

സിപിഎമ്മിനെതിരെയാണ് ബിജെപി പ്രചാരണം തുടങ്ങാന്‍ പോകുന്നത്. വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തതെന്ന പ്രചാരണം ആര്‍എസ്എസും നടത്തും. കോണ്‍ഗ്രസ് ശബരിമല പ്രക്ഷോഭത്തിന് രംഗത്തിറങ്ങിയതിനാല്‍ അവരെ കൂടുതല്‍ ആക്രമിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആക്രമണം സിപിഎമ്മിനെതിരെയാണ്. പ്രധാനമായും തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ പ്രചാരണം ശബരിമലയാവണമെന്നാണ് ആവശ്യം.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരണാസിയില്‍ തന്നെ, പത്തനംതിട്ടയില്‍ സസ്‌പെന്‍സ്ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു,മോദി വാരണാസിയില്‍ തന്നെ, പത്തനംതിട്ടയില്‍ സസ്‌പെന്‍സ്

English summary
sabarimala issue will be in bjp campaign programme says rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X