കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം കോന്നി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; മുന്നറിയിപ്പുമായി ശശികുമാര വര്‍മ്മ

Google Oneindia Malayalam News

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ്മ. ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കരുതുന്നില്ല. സുപ്രീകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യുഎസ്എഫ്ഐ കോട്ടകള്‍ തകരും; ഏഴില്‍ നിന്ന് 589 ആയെങ്കില്‍ അടുത്ത വര്‍ഷം സീറ്റ് നേടും: കെ എസ് യു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്ന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലായിരുന്നു ശശികുമാര വര്‍മ്മയുടെ പ്രതികരണം. വിധിക്കെതിരെ പന്തളം കൊട്ടാരമടക്കം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികുളും റിട്ടുകളും ഉള്‍പ്പടേയുള്ള 65 പരാതികള്‍ നിലവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പരിഗണനയിലുണ്ട്.

sasivarma-

പുനഃപരിശോധന ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് നവംബര്‍ 17 ന് വിരമിക്കുന്നതിനാല്‍ അതിന് മുമ്പ് പുനഃപരിശോധന ഹര്‍ജിയിലും റിട്ടിലും വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടികവട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക

അതേസമയം, ക്ഷേത്രാചാര സംരക്ഷ സമിതിയുള്‍പ്പടേയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്‍റെ ഒന്നാം വാര്‍ഷികം ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുടെ ഭാഗമായി ഈ മാസം 30 ന് വലിയ കോയിക്കലില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഒന്നിന് മൂന്ന് മണിക്ക് നടക്കുന്ന ഗുരുസ്വാമിമാരുടെ സംഗമം ശശികുമാര വര്‍മ്മ ഉദ്ഘാടനം ചെയ്യും

English summary
sabarimala issue will reflect in konni says sasi kumara varama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X