കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെകുത്താനും കടലിനും ഇടയില്ലെന്ന് കടകംപള്ളി..... ശബരിമല പ്രതിഷേധത്തില്‍ കുരുങ്ങി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ശരിക്കും കുരുക്കിലാണെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് കടകംപള്ളി പറഞ്ഞു. ഒരു ഭാഗത്ത് കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്ത് ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം വലിയ തലവേദനയാണെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. അവര്‍ സമാവായം ആഗ്രഹിക്കുന്നില്ല. സുപ്രീം കോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തില്‍ സമവായത്തിന് തയ്യാറാണെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്.

kadakampally

ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി.... പിന്നില്‍ സല്‍മാന്‍ രാജകുമാരന്റെ ബോഡിഗാര്‍ഡ്?ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി.... പിന്നില്‍ സല്‍മാന്‍ രാജകുമാരന്റെ ബോഡിഗാര്‍ഡ്?

എന്നാല്‍ ബിജെപിയുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. അതേസമയം ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം അടുത്ത ദിവസം ചേരും. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ദേവസ്വം ബോര്‍ഡ് അറിയിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിച്ച് പ്രശ്‌ന പരിഹാരത്തിനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അതിനിടെ ശബരിമല ദര്‍ശനത്തിന് പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം ഉപേക്ഷിച്ച് മടങ്ങി.

English summary
sabarimala kadakampally surendra admits goverment under pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X