കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണെന്ന് ശബരിമല കര്‍മസമിതി യോഗത്തില്‍ വിമര്‍ശനം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്ന് ശബരിമല കർമ്മസമിതി സംസ്ഥാന യോഗത്തിൽ വിമർശനം. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ വീണു പോയെന്നും കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനും നിര്‍ജ്ജീവമായ സമര പരിപാടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും പന്തളത്ത് നടന്ന യോഗത്തില്‍ തീരുമാനമെടുത്തു.

<strong> ബിജെപിയില്‍ ചേരാന്‍ 40 കോടി വാഗ്ദാനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ</strong> ബിജെപിയില്‍ ചേരാന്‍ 40 കോടി വാഗ്ദാനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ

സമരത്തിന്‍റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നാതണ് തുടര്‍ സമരപരിപാടികള്‍ക്ക് തടസ്സമായതെന്നാണ് കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സർക്കാർ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ശക്തമായ തുടർസമരം വേണമെന്നാണ് യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടത്.

sabarimala

നിയമനിര്‍മ്മാണത്തിനായി കര്‍മ്മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യം വരില്ലെന്നും ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചിദാനന്ദപുരി പറഞ്ഞു. സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറിച്ചാണെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുക. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുപ്പ് പരിപാടികള്‍ വ്യക്തമാക്കിയതാണെന്നും കര്‍മസമിതി രക്ഷാധികാരികൂടിയായാ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

<strong> 2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും</strong> 2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും

ശബരിമലയിലെ ആചര സംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണത്തിന് ഉടന്‍ നീക്കം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ലോക്സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ചോദ്യത്തിന് മറപിട നല്‍കവെ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

English summary
sabarimala karma samathi working report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X